വീണ്ടും തോൽക്കാൻ കാരണം അതാണ്‌ ; തുറന്ന് പറഞ്ഞ് ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും നിരാശരാക്കി മാറ്റുന്നത് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ്. സീസണിൽ മൂന്ന് തുടർ തോൽവികളുമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈ ടീമിന് എതിരെ വിമർശനങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ. ഇന്നലെ നടന്ന സീസണിലെ മൂന്നാം മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോടാണ് രവീന്ദ്ര ജഡേജയും ടീമും തോറ്റത്.

ബൗളിംഗ് നിര ഫോമിലേക്ക് എത്തിയ മത്സരത്തിൽ ചെന്നൈ ബാറ്റ്‌സ്‌മാന്‍മാരുടെ മോശം പ്രകടനം അവർക്ക് കനത്ത തിരിച്ചടിയായി മാറി. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ചെന്നൈ ടീം ഒരു സീസണിലെ ആദ്യത്തെ 3 കളികൾ തോൽക്കുന്നത്. അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ നിർണായകമായ ചില നിരീക്ഷണവുമായി എത്തുകയാണ് നായകൻ ജഡേജ.

പഞ്ചാബിനെതിരായ ഇന്നലത്തെ മത്സരത്തിൽ ബാറ്റ്‌സ്മാന്മാരുടെ പ്രതീക്ഷക്ക് വിപരീതമായ പ്രകടനമാണ്‌ തോൽവിക്കുള്ള കാരണമെന്ന് പറഞ്ഞ ജഡേജ ആദ്യത്തെ പവർപ്ലേയിൽ അനേകം വിക്കറ്റുകൾ നഷ്ടമായത് കനത്ത തിരിച്ചടിയായെന്നും വ്യക്തമാക്കി.ഇന്നലെ റൺസ്‌ ചേസിൽ നാല് വിക്കറ്റുകളാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് നഷ്ടമായത്.ഒന്നാം പവർപ്ലേയിൽ നാല് വിക്കറ്റുകൾ നഷ്ടത്തിൽ 23 റൺസ്‌ എന്നുള്ള സ്കോറിലാണ് ചെന്നൈ ടീം തകർന്നത്.

“ഞങ്ങൾക്ക് മത്സരത്തിൽ ആദ്യത്തെ ബോൾ മുതൽ ആ ഒരു മൊമന്റം നേടാനായില്ല. ഒപ്പം പ്രതീക്ഷിച്ചതിലും അപ്പുറം അനവധി വിക്കറ്റുകൾ ഞങ്ങൾക്ക് ടോപ് ഓർഡറിൽ നഷ്ടമായി. അതിനാൽ തന്നെ ആ ഒരു ഫ്ലോ കൈമോശം വന്നു.ഞങ്ങൾ ബാറ്റിങ് നിരക്ക് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറണ്ടതുണ്ട് “ക്യാപ്റ്റൻ ജഡേജ വിശദമാക്കി.

അതേസമയം യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദിന്‍റെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചും നായകൻ മനസ്സ് തുറന്നു. യുവ താരത്തിന്‍റെ ബാറ്റിങ് മികവിൽ വിശ്വാസമുണ്ടെന്നാണ് രവീന്ദ്ര ജഡേജയുടെ അഭിപ്രായം. “ഞങ്ങൾക്ക് വളരെ ഏറെ വിശ്വാസമുണ്ട് ഗെയ്ക്ഗ്വാദ് അവന്റെ മികവിലേക്ക് എത്തുമെന്ന്. ഞങ്ങൾ തീർച്ചയായും അവന് ആവശ്യമായിട്ടുള്ള എല്ലാ പിന്തുണയും നൽകും. കൂടാതെ ഗെയ്ക്ഗ്വാദ് അവന്റെ റേഞ്ചിലേക്ക് ഉടനെ എത്തും “ജഡ്ഡു വ്യക്തമാക്കി.

Previous articleധോണിക്കെതിരെ തകര്‍പ്പന്‍ റിവ്യൂ ; ആരും അപ്പീല്‍ ചെയ്യാനിട്ടും നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ച് ജിതേഷ് ശര്‍മ്മ
Next articleഅവർ ഇത്തവണ ദുർബലരാണ്. അവരുടെ ബൗളിങ് നിരയും അതി ദുർബലമാണ്. മുംബൈ ഇന്ത്യൻസിനെക്കുറിച്ച് ആകാശ് ചോപ്ര.