ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോൾ ഐപിൽ താരലേലത്തിലേക്കാണ്. വരാനിരിക്കുന്ന മെഗാ താരലേലത്തിൽ 590 താരങ്ങളാണ് പങ്കെടുക്കുന്നത്. ആരാകും ഇത്തവണത്തെ ലേലത്തിൽ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുന്നത് എന്നറിയാന്‍ കാത്തിരിപ്പാണ്. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടൂർണമെന്റ് ഭാഗമായ താരങ്ങളിൽ പലരും വൻ തുക ലേലത്തിൽ സ്വന്തമാക്കുമെന്നുള്ള മുൻ താരങ്ങൾ പ്രവചനത്തിനിടയിൽ വളരെ ശ്രദ്ധേയമായി മാറുന്നത് ഇന്ത്യൻ താരമായ അശ്വിന്‍റെ വാക്കുകളാണ്. ഈ ലേലത്തിൽ ഏറ്റവും കൂടതല്‍ നേടുക യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാണെന്നാണ് അശ്വിന്റെ വാദം.
വരാനിരിക്കുന്ന ലേലത്തിൽ കോടികൾ വാരിഏറിഞ്ഞ് ടീമുകൾ സ്‌ക്വാഡിലേക്ക് സ്വന്തമാക്കാൻ ശ്രമിക്കുന്ന രണ്ട് ഇന്ത്യൻ താരങ്ങളെ കുറിച്ചാണ് അശ്വിന്റെ വാക്കുകൾ. “മിക്ക സീസണിലും 400 – 500 റൺസ് അടിച്ചെടുക്കൂന്ന ശിഖർ ധവാനായി ടീമുകൾ വാശിയോടെ തന്നെ എത്തുമെന്നാണ് എന്റെ വിശ്വാസം.ഒപ്പം ശിഖർ ധവാന് വൻ ഡിമാൻഡ് മെഗാ താരലേലത്തിൽ നേടുമെന്ന് കരുതാം. ടി :20യില്‍ യുവ താരങ്ങളുടെ ഗെയിം എന്നാണ് പലരും പറയാറുള്ളത് എങ്കിൽ പോലും എക്സ്പീരിയൻസ് താരങ്ങള്‍ക്കാണ് അവിടെ നേട്ടം കൊയ്യാൻ കഴിയാറുള്ളത്. അതിനാൽ തന്നെ വരുന്ന ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീം ഒഴികെയുള്ള എല്ലാ ടീമും ശിഖർ ധവാനായി എത്തും എന്നാണ് എന്റെ വിശ്വാസം “അശ്വിൻ നിരീക്ഷിച്ചു.
ധവാൻ കഴിഞ്ഞാൽ ലേലത്തിൽ ആര് റെക്കോർഡ് തുക നേടുമെന്നുള്ള ചോദ്യത്തിന് മുംബൈ ഇന്ത്യൻസിലെ വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായിരുന്ന ഇഷാൻ കിഷന്റെ പേരാണ് അശ്വിൻ പറഞ്ഞത്. ”ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനും ഓപ്പണ്‍ ചെയ്യാനും ഫിനിഷ് ചെയ്യാനും മധ്യനിരയില്‍ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനുമെല്ലാം കഴിയുന്ന കിഷന്‍ ഫൈവ് ഇന്‍ വണ്‍ കളിക്കാരനാണെന്ന് അശ്വിന്‍ പറഞ്ഞു. ലേലത്തില്‍ 15-17 കോടി രൂപവരെ മുടക്കാന്‍ ടീമുകള്‍ തയാറായേക്കുമെന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.
എല്ലാറ്റിനുമപരി വിക്കറ്റ് കീപ്പറെന്ന നിലയില്‍ എതിര്‍ ബാറ്ററെ വിക്കറ്റിന് പിന്നില്‍ നിന്ന് വാക്കുകളിലൂടെ പ്രകോപിപ്പിക്കാനും അറിയാം ഇഷാന്‍ കിഷന്. ഇക്കാര്യത്തില്‍ കിഷന്‍ റിഷഭ് പന്തിനെക്കാള്‍ കേമനാണെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു.