ലക്ഷ്യം ലോകകപ്പ്. ചില കാര്യങ്ങള്‍ പരീക്ഷിച്ച് തോറ്റാലും കുഴപ്പമില്ലാ ; രോഹിത് ശര്‍മ്മ

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാമത്തെ ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് റിഷഭ് പന്തായിരുന്നു. സ്ക്വാഡില്‍ ശിഖാര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ഉള്ളപ്പോഴായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പരീക്ഷണം. മത്സരത്തിനു ശേഷം റിഷഭ് പന്തിനെ എന്തുകൊണ്ട് ഓപ്പണറായി ഇറക്കി എന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

അടുത്ത ലോകകപ്പ് മുന്‍കൂട്ടി കണ്ടി ചില പരീക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്നാണ് രോഹിത് ശര്‍മ്മയുടെ വിശിദീകരണം. ” എന്നോട് വിത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പന്തിനെ ഓപ്പണിംഗ് ഇറക്കിയത് അതിനാലാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരാജയപ്പെട്ടാലും പ്രശ്നമില്ലാ, ദീര്‍ഘകാല ലക്ഷ്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ” മത്സരത്തിനു ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു. മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങിയ റിഷഭ് പന്ത് 34 പന്തില്‍ 18 റണ്‍സാണ് നേടിയത്.

334150

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച താരങ്ങളെയും രോഹിത് ശര്‍മ്മ പ്രശംസിച്ചു. രാഹുലും സൂര്യയും ചേര്‍ന്നു പക്വതയാര്‍ന്ന കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത് എന്ന് വിശേഷിപ്പിച്ചു. ഒരു യൂണിറ്റായി എത്തി മികച്ച  രീതിയില്‍ പന്തെറിഞ്ഞു എന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

FB IMG 1644427204704 1

സ്ഥിരം ക്യാപ്റ്റനായി ആദ്യ പരമ്പരയില്‍ തന്നെ വിജയിക്കാന്‍ രോഹിത് ശര്‍മ്മക്ക് കഴിഞ്ഞു. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 11 നാണ്. അടുത്ത മത്സരത്തില്‍ കോവിഡ് മുക്തി നേടിയ ധവാന്‍ തിരിച്ചെത്തുമെന്നും ക്യാപ്റ്റന്‍ അറിയിച്ചു.