കോഹ്ലിക്ക് സംഭവിച്ചത് ഷോക്കിങ് :വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് മുഹമ്മദ്‌ കൈഫ്‌

വിൻഡിസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ നിലവിൽ 2-0ന് മുന്നിൽ എത്തിയെങ്കിൽ പോലും ഇന്ത്യൻ ടീം ആരാധകരെ എല്ലാം വളരെ അധികം വിഷമിപ്പിക്കുന്നത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ സെഞ്ചുറി വരള്‍ച്ചയാണ്. ക്യാപ്റ്റൻസി സമ്മർദ്ദം ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് തന്റെ പഴയ ബാറ്റിങ് ഫോമിലേക്ക് എത്താൻ കഴിയും എന്നാണ് ആരാധകർ എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും താരം വീണ്ടും നിരാശ സമ്മാനിക്കുന്നത്.

ഒന്നാം ഏകദിനത്തിൽ 8 റൺസിൽ പുറത്തായ കോഹ്ലി ഇന്നല നടന്ന രണ്ടാം ഏകദിനത്തിൽ വെറും 18 റൺസാണ് അടിച്ചെടുത്തത്.താരത്തിന്റെ മോശം ബാറ്റിങ് ഫോമിൽ ആശങ്കകൾ പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ ടീം താരമായ മുഹമ്മദ്‌ കൈഫ്‌.ഒന്നാമത്തെ ഏകദിനത്തിൽ പുൾ ഷോട്ട് കളിച്ചാണ് കോഹ്ലി പുറത്തായത് എങ്കിൽ രണ്ടാം ഏകദിനത്തിൽ അനാവശ്യമായ ഒരു കവർ ഡ്രൈവിനായി ശ്രമിച്ചാണ് വിരാട് കോഹ്ലി പുറത്തായത്.

ലിമിറ്റെഡ് ഓവർ ക്രിക്കറ്റിൽ വിക്കെറ്റ് കീപ്പർക്ക് ക്യാച്ച് നൽകി വിരാട് കോഹ്ലി പുറത്തായിയെന്നത് തനിക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് മുഹമ്മദ്‌ കൈഫിന്‍റെ അഭിപ്രായം. “വിരാട് കോഹ്ലി പുറത്തായ രീതി നമുക്ക് എല്ലാം ഒരൽപ്പം ഷോക്കാണ്. എങ്കിലും ഈ ഒരു വിക്കറ്റിന്റെ എല്ലാ ക്രെഡിറ്റും ആ ബൗളർ അർഹിക്കുന്നുണ്ട്. ബൗളർമാർ ഈ രീതിയിൽ ബാറ്റ്‌സ്‌മാന്മാരെ വീഴ്ത്തി അധിപത്യം ഉറപ്പിക്കുന്നത് നമ്മൾ പല തവണ കണ്ടിട്ടുണ്ട്. എങ്കിലും 12000ൽ അധികം ഏകദിന റൺസ്‌ കൈവശമുള്ള ബാറ്റ്‌സ്മാനാണ് കോഹ്ലി.മികച്ച ബാറ്റിങ് ഫോമിലുള്ള കാലത്ത് ഇന്നലെ പുറത്തായ ടൈപ്പ് ബോളുകളിൽ ബൗണ്ടറികൾ അനേകം നേടിയ താരമാണ് കോഹ്ലി. പക്ഷേ ഇന്ന് അദ്ദേഹത്തിന് അത് കഴിയുന്നില്ല.”മുഹമ്മദ്‌ കൈഫ്‌ തുറന്ന് പറഞ്ഞു.

IMG 20220210 101812

“വിരാട് കോഹ്ലി തന്റെ പ്രതാപകാലത്തെ ഫോമിലായിരുന്നപ്പോൾ ഇത്തരത്തിലുള്ള ബോളുകളിൽ മിഡ്‌ ഓഫിൽ കൂടി അനേകം ഫോറുകൾ നേടിയിട്ടുള്ളത് നമ്മൾ കണ്ടതാണ്. എന്നാൽ ഇന്ന് അദ്ദേഹത്തിന് അത് സാധിക്കുന്നില്ല. എനിക്ക് തോന്നുന്നത് ആത്മവിശ്വാസത്തിന്‍റെ കുറവാകും അദ്ദേഹത്തെ ഏറെ അലട്ടുന്നത് ‘കൈഫ്‌ നിരീക്ഷിച്ചു. അതേസമയം അവസാനമായി വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടിയിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞു.