ക്രിക്കറ്റ് ലോകത്തെ തന്നെ ഏറ്റവും വലിയ അത്ഭുതമാണ് ഐപിൽ. എല്ലാ ടി :20 ടൂർണമെന്റുകളിലും മുൻപിൽ നിൽക്കുന്ന ഐപിൽ ആവേശം എല്ലാ ക്രിക്കറ്റ് പ്രേമികളും ഏറ്റെടുക്കാറുണ്ട്. ഐപിൽ പതിനഞ്ചാം സീസൺ ഈ മാസം ആരംഭിക്കാനിരിക്കെ വ്യത്യസ്തമായ ഒരു ചർച്ചയാണ് ശ്രദ്ധേയമായി മാറുന്നത്. ഐപിഎല്ലിനെ പാകിസ്ഥാൻ സൂപ്പർ ലീഗുമായി താരതമ്യം ചെയ്തുള്ള മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോണിന്‍റെ പ്രസ്താവന വലിയ വിവാദമായി മാറി കഴിഞ്ഞിരുന്നു.
പാകിസ്ഥാൻ സൂപ്പർ ലീഗ് ഐപിഎല്ലിന്റെ മികവിനൊപ്പം എത്തും എന്നുള്ള മൈക്കൽ വോണിന്‍റെ വാക്കുകൾ ഏറെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഐപിഎല്ലിനെ ഒരിക്കലും പാകിസ്ഥാൻ സൂപ്പർ ലീഗുമായി താരതമ്യം ചെയ്യാനായി കഴിയില്ലെന്ന് പറഞ്ഞ ഓസ്ട്രേലിയൻ താരമായ ഉസ്മാൻ ഖവാജ ഐപിൽ തന്നെയാണ് ലോകത്തെ ബെസ്റ്റ് എന്നും പുകഴ്ത്തി.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ എന്നും നിലവാരത്തിലുളള കളിക്കാരുണ്ടെങ്കിലും ഐപിഎല്‍ ടൂർണമെന്റ് തന്നെയാണ് ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗ് എന്നാണ് ഖവാജയുടെ അഭിപ്രായം.”ഐപിൽ ക്രിക്കറ്റും മറ്റുള്ള ടി :20 ക്രിക്കറ്റ് ലീഗുകളും തമ്മിലുള്ള ചർച്ച തന്നെ തെറ്റാണ്.ഐപിൽ ക്രിക്കറ്റിന്റെ ലെവൽ മികച്ചതാക്കി മാറ്റുന്നത് അനേകം ഘടകങ്ങളാണ്.ലോകത്തിലെ തന്നെ ഏറ്റവും ശക്തവും മികച്ചതുമായ ഒരു ലീഗ് തന്നെയാണ് ഐപിൽ. അക്കാര്യത്തിൽ ആർക്കും സംശയമില്ല”ഉസ്മാൻ ഖവാജ വാചാലനായി.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനായി ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ വ്യത്യസ്ത മികവുള്ള അനകേം സ്റ്റാർ താരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാണ്. കൂടാതെ ഐപിഎല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യൻ താരങ്ങളുടെ എല്ലാം സാന്നിധ്യമാണ്. ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഏക ക്രിക്കറ്റ് ലീഗ് കൂടിയാണ് ഇത് “ഖവാജ നിരീക്ഷിച്ചു.