ഐപിൽ ആവേശം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ പോരാട്ടങ്ങൾക്ക് എല്ലാം വാശി നൽകി ഡബിൾ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച മുംബൈ ഇന്ത്യൻസ് നേടിയത് മികച്ച തുടക്കവും വമ്പൻ സ്കോറും. ഡൽഹിക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചെടുത്തത് 5 വിക്കെറ്റ് മാത്രം നഷ്ടത്തിൽ 177 റൺസ്.
ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ഫിഫ്റ്റി പ്ലസ് സ്കോറിലേക്ക് എത്തിയപ്പോൾ മുംബൈക്കായി അവസാന ഓവറുകളിൽ ആഞ്ഞടിച്ചത് ഇഷാൻ കിഷൻ. വെറും 48 ബോളുകളിൽ നിന്നും 11 ഫോറും 2 സിക്സും പായിച്ചാണ് ഇഷാൻ കിഷൻ 81 റൺസുമായി പുറത്താകാതെ നിന്നത്.15 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിലേക്ക് എത്തിയ ഇഷാൻ കിഷന്‍റെ പ്രകടനം ടീമിന്റെ ക്യാംപിലും സന്തോഷമായി മാറി.
തുടക്കത്തിൽ കരുതലോടെ കളിച്ച ഇഷാൻ കിഷൻ പിന്നീട് മനോഹര ഷോട്ടുകളിൽ കൂടി ഡൽഹി ബൗളർമാരെ സമ്മർദ്ദത്തിലാക്കി. രണ്ട് സിക്സറുകൾ താരം നേടിയെങ്കിലും ഏറ്റവും അധികം കയ്യടികൾ സ്വന്തമാക്കിയത് ഇഷാൻ കിഷന്റെ അവസാന ഓവറിലെ ഹെലികോപ്റ്റർ ഷോട്ട് തന്നെയാണ്. ഇന്നിങ്സിലെ അവസാന ഓവറിൽ താക്കൂർ എതിരെ ഹെലികോപ്റ്റർ ഷോട്ട് കളിച്ച ഇഷാൻ കിഷൻ ഒരുവേള സ്റ്റാർ ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ ഓർമിപ്പിച്ചു.
ധോണിയുടെ ശൈലിക്ക് സമാനമായി ഒരു ഹെലികോപ്റ്റർ ഷോട്ടിലാണ് താരം ബൗണ്ടറി നേടിയത്.അതേസമയം മത്സരത്തിന്റെ പതിനേഴാം ഓവറിൽ താരത്തിന് ഒരു യോർക്കർ കൊണ്ട് പരിക്കേറ്റിരുന്നു. തുടർന്നും ബാറ്റിങ് തുടർന്ന ഇഷാൻ കിഷൻ പക്ഷേ ഫീൽഡിങ്ങിനായി എത്തിയില്ല.