ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ത്രില്ലർ പോരാട്ടത്തിൽ അവസാന ഓവറിലാണ് ബാംഗ്ലൂർ ടീം കൊൽക്കത്തക്ക് എതിരെ ജയം പിടിച്ചെടുത്തത്. ലോ സ്കോറിങ് മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ബാംഗ്ലൂർ ജയം നേടിയത് എങ്കിലും ഏറ്റവും അധികം കയ്യടികൾ കരസ്ഥമാക്കിയത് ദിനേശ് കാർത്തിക്കാണ്.
അവസാന ഓവറിൽ ഒരു സിക്സും ഫോറും അടക്കം മത്സരം ജയിപ്പിച്ച ദിനേശ് കാർത്തിക്ക് തന്നിലെ ഫിനിഷിങ് മികവ് ഇപ്പോഴും ഒട്ടും നഷ്ടമായിട്ടില്ല എന്നും തെളിയിച്ചു. ഇപ്പോൾ സീനിയർ താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ബാംഗ്ലൂർ ടീം ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡൂപ്ലസ്സിസ്. ധോണിയെ പോലെ ഒരു കൂൾ ഫിനിഷർ തന്നെയാണ് ദിനേശ് കാർത്തിക്കെന്ന് പറഞ്ഞ ഫാഫ് സീസണിൽ തുടർന്നും പ്രതീക്ഷിക്കുന്നത് ഇത്തരം പ്രകടനങ്ങൾ തന്നെയാണെന്നും ഫാഫ് പറഞ്ഞു.
വെറും ഏഴ് ബോളിൽ നിന്നും 14 റൺസാണ് ദിനേശ് കാർത്തിക്ക് നേടിയത്. ഇത് ഇന്നലെ മത്സരത്തിൽ നിർണായകമായെന്ന് പറഞ്ഞ ക്യാപ്റ്റൻ ഫാഫ് സമ്മർദ്ദ സമയത്തിൽ ഇത്തരം ഒരു ബാറ്റ്‌സ്മാൻ ആവശ്യമുണ്ടെന്നും തുറന്ന് പറഞ്ഞു. “തീർച്ചയായും നമ്മൾ എല്ലാം ആഗ്രഹിക്കുന്നത് മികച്ച ഒരു ജയമാണ്. എങ്കിലും ക്ലോസ് മത്സരത്തിൽ ജയിക്കാനായി സാധിച്ചത് സന്തോഷം.തീർച്ചയായും ദിനേശ് കാർത്തിക്കിന്‍റെ എക്സ്പീരിയൻസ് ഞങ്ങളെ അവസാന ഓവറുകളിൽ സഹായിച്ചിട്ടുണ്ട്.” ഫാഫ് അഭിപ്രായം വിശദമാക്കി.
“ദിനേശ് കാർത്തിക്ക് ഞങ്ങളെ വളരെ അധികം അവസാനം സഹായിച്ചു. കൂടാതെ ശാന്തവും വളരെ ഏറെ കൂൾ ആയുള്ള ശൈലിയാണ് അദ്ദേഹത്തിനുള്ളത് റൺസ് ഒരിക്കലും വളരെ അകലെയായിരുന്നില്ല. എങ്കിലും ഇത്തരം സമയം ഐസ് കൂളായിരിക്കുമ്പോൾ എംഎസ് ധോണിയുമായി അടുത്തിടപഴകുന്നത് പോലെയാണ് എനിക്ക് കാർത്തിക്കിനും ഒപ്പം തന്നെ തോന്നാറുള്ളത് “ബാംഗ്ലൂർ ക്യാപ്റ്റൻ വാചാലനായി.