ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി

images 19 2

പുതിയതായി പ്രഖ്യാപിച്ച ബാറ്റര്‍മാരുടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ യുവതാരവും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ പന്ത് ഒരു വർഷത്തിനു ശേഷം ആദ്യ പത്തിൽ നിന്നും പുറത്തായി. പതിനൊന്നാം സ്ഥാനത്തെക്കാണ് താരം പിന്തള്ളപ്പെട്ടത്.

ഇന്ത്യൻ നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും ആദ്യ പത്തിൽ സ്ഥാനം നിലനിർത്തിയെങ്കിലും ഓരോ സ്ഥാനം പടിയിറങ്ങി. രോഹിത് ഏഴാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോൾ, കോഹ്ലി പത്താം സ്ഥാനത്താണ്.

ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലേ ശരാശരി പ്രകടനമാണ് ഇരുവർക്കും തിരിച്ചടിയായത്. രോഹിത് 90 റൺസും കോഹ്ലി 81 റൺസും മാത്രമാണ് ഈ പരമ്പരയിൽ നേടിയത്.
രണ്ട് അർദ്ധസെഞ്ചുറി അടക്കം 185 റൺസ് നേടിയെങ്കിലും പന്തിന് ആദ്യപത്തിൽ പിടിച്ചുനിൽക്കാനായില്ല.

images 22 2



പുതിയ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ താരം ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയാണ്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം ഖവാജയെ ഏഴാം സ്ഥാനത്തേക്ക് എത്തിച്ചു.ഡേവിഡ് വാർണർ,വിരാട് കോഹ്‌ലി,രോഹിത് ശർമ എന്നിവരെ പിന്തള്ളിയാണ് താരം ഏഴാം സ്ഥാനത്തേക്ക് ഉയർന്നത്. പാകിസ്ഥാൻ പരമ്പരയിൽ 97,160,44*,91,104*എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയൻ താരത്തിൻെറ ബാറ്റിംഗ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
images 24 2

ഓസ്ട്രേലിയൻ താരങ്ങളായ മാർനസ് ലാബൂഷയ്ൻ,സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. ന്യൂസിലൻഡ് താരം കെയിൻ വില്യംസൺ ആണ് മൂന്നാം സ്ഥാനത്ത്.ജോ റൂട്ട് (4),ബാബർ അസം(5), ദിമുത് കരുനരത്ന(6),ഉസ്മാൻ ഖവാജ(7),രോഹിത് ശർമ(8),ട്രാവിസ് ഹെഡ് (9),വിരാട് കോഹ്‌ലി(10). എന്നിങ്ങനെയാണ് പുതിയ പട്ടിക.


ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ആർ അശ്വിൻ ജേസൺ ഹോൾഡറെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് എത്തി. രവീന്ദ്ര ജഡേജയാണ് ഒന്നാം സ്ഥാനത്ത്.

images 23 2
Scroll to Top