രണ്ടാം രോഹിത് ശർമ്മയാണ് അവൻ :ഭാവി ക്യാപ്റ്റനെ വാനോളം പുകഴ്ത്തി കോച്ച്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ അത്ര മധുകരമായ ഓർമ്മകൾ അല്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ ടീമിന് സമ്മാനിക്കുന്നത്. പുത്തൻ ടീമുമായി ഇത്തവണ കളിക്കാൻ എത്തിയ കൊൽക്കത്ത ടീമിന് പക്ഷേ സീസണിലെ രണ്ടാമത്തെ കളിയിൽ തോൽവിയാണ് ലഭിച്ചത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ഇന്നലത്തെ മത്സരത്തിൽ ബാംഗ്ലൂർ ടീം മൂന്ന് വിക്കറ്റിനാണ് ശ്രേയസ് അയ്യരിനെയും ടീമിനെയും തോൽപ്പിച്ചത്.

അതേസമയം തോൽവിയിലും ശ്രദ്ധേയമായി മാറിയത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെയാണ്. ചെറിയ ടോട്ടൽ ഡിഫെൻഡ് ചെയ്യാനായി ഇറങ്ങിയ കൊൽക്കത്ത ടീമിനെ വളരെ ഏറെ മനോഹരമായി തന്നെയാണ് ശ്രേയസ് അയ്യർ നയിച്ചത്.ക്യാപ്റ്റൻ അയ്യറുടെ ഓരോ നീക്കവും കയ്യടികൾ നേടി. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ എന്നുള്ള വിശേഷണം ഇതിനകം തന്നെ നേടി കഴിഞ്ഞ ശ്രേയസ് അയ്യറെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ കൊൽക്കത്ത ടീം അസിസ്റ്റന്റ് കോച്ചായ അഭിഷേക് ശർമ്മ.

ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മികവ് വളരെ അധികം കയ്യടികൾ അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമ്മയുമായിട്ടാണ് ശ്രേയസിനെ താരതമ്യം ചെയ്യുന്നത്. ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള മികവ് ശ്രേയസ് അയ്യർ കൈവശമുണ്ടെന്നാണ് അസിസ്റ്റന്റ് കോച്ച് അഭിപ്രായം.”കാര്യങ്ങളെ എല്ലാം വളരെ ഏറെ കൂളായി കാണുന്ന ഒരു ക്യാപ്റ്റനാണ് ശ്രേയസ് അയ്യർ. രോഹിത് ശർമ്മയെയാണ് ഞാൻ എപ്പോഴും ശ്രേയസ് അയ്യറിൽ കാണുന്നത്. സ്വഭാവ സവിശേഷത വളരെ അധികമുള്ള രോഹിത് ശർമ്മയുമായി തന്നെയാണ് ഞാൻ ശ്രേയസ് അയ്യറിനെ ഉപമിക്കുക.”അഭിഷേക് നായർ വാചാലനായി.

“ടീമിനെ സമർത്ഥമായി നയിക്കാനുള്ള മികവ് ശ്രേയസ് അയ്യറിൽ ഉണ്ട്. കൂടാതെ ടീമിലെ ഏതൊരു താരത്തിനും അവരുടെ രീതികളിൽ കളിക്കാൻ അനുവദിക്കുന്ന താരമാണ് ശ്രേയസ് അയ്യർ.കളിക്കത്തിൽ സഹതാരങ്ങൾക്ക് എല്ലാം ആത്മവിശ്വാസം നൽകേണ്ടത് ക്യാപ്റ്റൻ ചുമതലയാണ്. അത്‌ ഭംഗിയായി തന്നെ ശ്രേയസ് അയ്യർ നിരവഹിക്കാറുണ്ട്. കൂടാതെ താരങ്ങൾക്ക് അവരുടെ ശൈലിയിൽ തന്നെ മുന്നേറാനാണ് അയ്യർ സമ്മതിക്കുന്നത് “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി