ഓറഞ്ച് ക്യാപ്പ് അവൻ നേടും : പ്രവചനവുമായി മുൻ ഇന്ത്യന്‍ താരം

ഐപിൽ പതിനഞ്ചാം സീസണിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ അവസാന റൗണ്ട് പരിശീലനത്തിലാണ്.ഇത്തവണ ആരാകും ഐപിൽ കിരീടം നേടുകയെന്നുള്ള ചോദ്യം സജീവമാകാവേ ആരാകും ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാംപിനും അവകാശിയാവുകയെന്ന ചോദ്യത്തിനു ഇപ്പോൾ ശ്രദ്ധേയമായ ഒരു പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. വരാനിരിക്കുന്ന ഐപിൽ സീസണിൽ ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ ടോപ് സ്കോററായി മാറുമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ഈ സീസണിൽ ഓറഞ്ച് ക്യാപ്പിന് പഞ്ചാബ് കിംഗ്സ് താരമായ ധവാൻ അർഹനാകുമെന്ന് പറയാൻ കാരണവും ചോപ്ര വിശദമാക്കുന്നുണ്ട്.

ഇത്തവണ മെഗാ താരലേലത്തിൽ ശിഖർ ധവാൻ, ലിവിങ്സ്റ്റൻ, റബാഡ, ഷാരൂഖ് ഖാൻ എന്നിവരെ സ്‌ക്വാഡിലേക്ക് എത്തിച്ച പഞ്ചാബ് കിങ്‌സ് ടീമിനെ നയിക്കുക ഓപ്പണർ മായങ്ക് അഗർവാളാണ്. ശിഖർ ധവാൻ, കഗീസോ റബാഡ എന്നിവർ പഞ്ചാബ് കിങ്‌സ് ടീമിനായി ഇത്തവണ ഗംഭീര പ്രകടനം പുറത്തെടുക്കും എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

images 2022 03 23T103927.053

“എന്റെ അഭിപ്രായത്തിൽ ഇത്തവണ ശിഖർ ധവാൻ പഞ്ചാബ് കിങ്‌സ് ടീമിന്റെ സീസണിലെ ടോപ് സ്കോററായി മാറും. കൂടാതെ ഓറഞ്ച് ക്യാപ്പ് നേട്ടത്തിലേക്ക് ധവാൻ എത്തുമ്പോൾ ടോപ് വിക്കെറ്റ് വേട്ടക്കാരനായി റബാഡ മാറാനും സാധ്യതകളും ധാരാളമാണ്‌.”ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന സീസണിൽ മായങ്ക് അഗർവാൾ, ഷാരൂഖ് ഖാൻ, ലിവിങ്സ്റ്റൻ എന്നിവരുടെ പ്രകടനം പഞ്ചാബ് ടീമിന്റെ സാധ്യതകളിൽ പ്രധാനമാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായം.”തീർച്ചയായും ഇത്തവണ പോയിന്റ് ടേബിളിൽ ടോപ് ഫോറിൽ ഇടം നേടാൻ സാധ്യതയുള്ള ടീമാണ് പഞ്ചാബ് കിങ്‌സ്.

അവർക്ക് അതിനുള്ള ശക്തമായ ഒരു ടീമുണ്ട്.ബെയർസ്റ്റോ കൂടി എത്തുമ്പോൾ അവരുടെ ടീം മികവ് വർധിക്കും. കൂടാതെ മായങ്ക് അഗർവാൾ : ശിഖർ ധവാൻ എന്നിവർ ഓപ്പണിങ് വിക്കറ്റിൽ അത്ഭുതങ്ങൾ ഏറെ സൃഷ്ടിക്കും. ഇതാകും സീസണിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ഓപ്പണിങ് ജോഡി ” ആകാശ് ചോപ്ര നിരീക്ഷണം വ്യക്തമാക്കി.