ലേലത്തിൽ രജിസ്റ്റർ ചെയ്ത് സൂപ്പർ താരങ്ങൾ : 50 ലക്ഷം രൂപ വിലയിട്ട് ശ്രീശാന്ത്

images 2022 01 04T081555.092

ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ എല്ലാം തന്നെ ഐപിൽ ആവേശം ഉയർന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം പുതിയ രണ്ട് ടീമുകളും അവരുടെ സ്‌ക്വാഡിലേക്ക് മൂന്ന് സ്റ്റാർ താരങ്ങളെ തിരഞ്ഞെടുത്തതോടെ എല്ലാ കണ്ണുകളും വരാനിരിക്കുന്ന ഐപിൽ മെഗാ ലേലത്തിലേക്ക് തന്നെ ആയി കഴിഞ്ഞു. മെഗാ താരലേലത്തിന് മുൻപായി താല്പര്യമുള്ള താരങ്ങൾക്ക് എല്ലാം തന്നെ പേര് രജിസ്റ്റർ ചെയ്യാനായി അവസരം ലഭിച്ചപ്പോൾ ചില സ്റ്റാർ താരങ്ങളുടെ പിന്മാറ്റവും ചില പ്രധാന താരങ്ങൾ രജിസ്റ്ററും ചർച്ചയായി മാറി കഴിഞ്ഞു.ലേലത്തിൽ രജിസ്റ്റർ ചെയ്ത താരങ്ങൾ പട്ടികയാണ് ഇപ്പോൾ Espn Cricinfo പുറത്തുവിട്ടത്.

ഇത്‌ പ്രകാരം ആകെ 1214 താരങ്ങൾ തങ്ങളെ ലേലത്തിൽ പരിഗണിക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഐപിൽ നിയമങ്ങൾ പ്രകാരം ഇതില്‍ നിന്നും ടീമുകള്‍ക്ക് ഏറെ താത്പര്യമുള്ള താരങ്ങളുടെ പേര് ലേല നടപടികൾക്ക് മുൻപായി സെലക്ട് ചെയ്യാം അവരുടെ എല്ലാം ലിസ്റ്റ് പ്രകാരം മെഗാ ലേലം നടക്കും.

322606.4

ആകെ 1214 ക്രിക്കറ്റ് താരങ്ങളിൽ 270 ക്യാപ്പ്ട് കളിക്കാരും 312 അൺ ക്യാപ്പ്ട് കളിക്കാരുമാണുള്ളത്. കൂടാതെ അസോസിയെറ്റ് രാജ്യങ്ങളിൽ നിന്നും 41 താരങ്ങളും പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12,13 തീയതികളിൽ മെഗാ താരലേലം ബാംഗ്ലൂരിലാണ് നടക്കുക. അശ്വിൻ,ശ്രേയസ് അയ്യർ, കാർത്തിക്, റായിഡു, ധവാൻ, ഉമേഷ്‌ യാദവ് അടക്കം പ്രമുഖ താരങ്ങൾ 2 കോടി അടിസ്ഥാന തുകയായിട്ടുള്ള ലിസ്റ്റിലാണ് പേര് രജിസ്റ്റർ ചെയ്തത് എങ്കിൽ ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ പ്ലയെർ ഓഫ് ദി സീരിയസ് പുരസ്‌കാരം നേടിയ ഡേവിഡ് വാർണർ, ലോകകപ്പ് ഫൈനൽ മാൻ ഓഫ് ദി മാച്ച് മിച്ചൽ മാർഷ്,പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരും പേര് രജിസ്റ്റർ ചെയ്ത വിദേശ താരങ്ങൾ പട്ടികയിലുണ്ട്.

See also  ദുബെ vs റിങ്കു. ഗിൽ vs ജയസ്വാൾ. സഞ്ജു vs ജിതേഷ്. ലോകകപ്പ് ടീമിലെത്താൻ പോരാട്ടം.

അതേസമയം കോഴ വിവാദത്തെ തുടർന്ന് ഏഴ് വർഷ കാലം ക്രിക്കറ്റിൽ നിന്നും വിലക്ക് ലഭിച്ച ശേഷം സജീവ ക്രിക്കറ്റിൽ തിരികെ വന്ന മലയാളി പേസർ ശ്രീശാന്ത് തന്റെ പേര് ലേലത്തിൽ രജിസ്റ്റർ ചെയ്തു.50 ലക്ഷം അടിസ്ഥാന തുകയാക്കിയാണ് ശ്രീയുടെ പേര് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തെങ്കിലും താരത്തെ അക്കൊല്ലം ലേലത്തിലേക്ക് സെലക്ട് ചെയ്തിരുന്നില്ല. ഇത്തവണ ഐപിൽ വീണ്ടും കളിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ശ്രീ.

333559.3

1.5 കോടി അടിസ്ഥാന തുകയാക്കി രജിസ്റ്റർ ചെയ്ത താരങ്ങൾ : Amit Mishra, Ishant Sharma, Washington Sundar, Aaron Finch, Chris Lynn, Nathan Lyon, Kane Richardson, Jonny Bairstow,Tim Southee, Colin Ingram, Shimron Hetmyer, Jason Holder, Nicholas Pooran,Alex Hales, Eoin Morgan, Dawid Malan, Adam Milne, Colin Munro, Jimmy Neesham, Glenn Phillips

1 കോടി അടിസ്ഥാന തുകയാക്കി രജിസ്റ്റർ ചെയ്ത താരങ്ങൾ:, Devon Conway, Colin de Grandhomme, Mitchell Santner, Aiden Markram, Rilee Rossouw, Tabraiz Shamsi, Rassie van der Dussen, Wanindu Hasaranga, Roston Chase, Sherfane Rutherford,Piyush Chawla, Kedar Jadhav, Prasidh Krishna, T Natarajan, Manish Pandey, Ajinkya Rahane, Nitish Rana, Wriddhiman Saha, Kuldeep Yadav, Jayant Yadav, Mohammad Nabi, James Faulkner, Moises Henriques, Marnus Labuschagne, Riley Meredith, Josh Philippe, D’arcy Short, Andrew Tye, Dan Lawrence, Liam Livingstone, Tymal Mills, Ollie Pope

Scroll to Top