വീണ്ടും ഡക്ക്. കളി മറന്ന് സഞ്ജു. സ്ഥിരതയില്ലായ്മ വീണ്ടും തുടരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും ഡക്കിന് പുറത്തായി സഞ്ജു സാംസൺ. മത്സരത്തിൽ കേവലം രണ്ട് ബോളുകൾ മാത്രമാണ് സഞ്ജു സാംസൺ ബാറ്റ് ചെയ്തത്. നേരിട്ട രണ്ടാം പന്തിൽ ജഡേജ സഞ്ജുവിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായി രണ്ടാമത്തെ തവണയാണ് സഞ്ജു ഡക്കിന് പുറത്താകുന്നത്. മികച്ച തുടക്കം 2023 ഐപിഎല്ലിൽ കിട്ടിയിട്ടും സഞ്ജുവിന് അത് മുതലെടുക്കാൻ സാധിക്കാതെ വരികയാണ്. ഇതോടെ സഞ്ജുവിന്റെ അസ്ഥിരത വീണ്ടും ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് സഞ്ജു ക്രീസിൽ എത്തിയത്. ജഡേജയുടെ ആദ്യ പന്ത് സാംസൺ നല്ല രീതിയിൽ തന്നെ പ്രതിരോധിക്കുകയുണ്ടായി. എന്നാൽ അടുത്ത പന്തിൽ സഞ്ജുവിന് പന്തിന്റെ ദിശ നിർണയിക്കാൻ സാധിക്കാതെ വരികയായിരുന്നു. വലിയ സ്പീഡിൽ ഫുൾ ലെങ്തിൽ ആയിരുന്നു ജഡേജ പന്തറിഞ്ഞത്. ഫ്രണ്ട്ഫുട്ടിൽ കളിക്കേണ്ട പന്ത് പിഴവുമൂലം സഞ്ജു ബാക്ക് ഫുട്ടിലാണ് കളിച്ചത്. ഈ സമയത്ത് പന്ത് കൃത്യമായി ആംഗിൾ ചെയ്തു സഞ്ജുവിന്റെ കുറ്റി പിഴുതെറിയുകയായിരുന്നു.

ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 32 പന്തുകളിൽ 55 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. രണ്ടാം മത്സരത്തിൽ 25 പന്തുകളിൽ 42 റൺസും സാംസൺ നേടിയിരുന്നു. ശേഷം മൂന്നാം മത്സരത്തിൽ പൂജ്യനായി സാംസണ് പുറത്താകേണ്ടിവന്നു. ശേഷം ചെന്നൈയ്ക്കെതിരായ മത്സരത്തിൽ വീണ്ടും സഞ്ജുവിന് പൂജ്യനായി പുറത്താക്കേണ്ടിവന്നു. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിരാശാജനകമായ പ്രകടനം തന്നെയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാണാൻ സാധിച്ചത്.

രാജസ്ഥാനായി ഏറ്റവുമധികം തവണ പൂജ്യനായി പുറത്തായ താരം എന്ന റെക്കോർഡ് സഞ്ജുവിന്റെ പേരിൽ ചേർക്കപ്പെട്ടു. നിലവിൽ ഏഴ് തവണ രാജസ്ഥാനായി പൂജ്യരായി പുറത്തായിട്ടുള്ള ഷെയിൻ വോണും സ്റ്റുവർട്ട് ബിന്നിയുടെ റെക്കോഡാണ് മലയാളി താരം പുറത്തായത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ മഞ്ഞുതുള്ളിയുടെ സാന്നിധ്യം പിച്ചിലുണ്ടാവും എന്ന ധോണിയുടെ കണക്കുകൂട്ടലിലായിരുന്നു ഈ തീരുമാനം. ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് ആദ്യം തന്നെ ജയസ്വാളിനെ നഷ്ടമായി. എന്നാൽ പടിക്കലും ജോസ് ബട്ലറും ചേർന്ന് മികച്ച തുടക്കം രാജസ്ഥാന് നൽകുകയുണ്ടായി

Previous articleടാറ്റിക്സിൽ ക്രിസ്റ്റ്യാനോ തൃപ്തനല്ല, പരിശീലകനെ പുറത്താക്കാൻ ഒരുങ്ങി അൽ നസർ.
Next articleചെപ്പോക്കില്‍ ചെന്നൈ വീണു. ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാന് വിജയം.