ചെപ്പോക്കില്‍ ചെന്നൈ വീണു. ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാന് വിജയം.

20230412 233342

ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ ചെന്നൈക്കെതിരെ രാജസ്ഥാന്‌ വിജയം. ചെന്നൈ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 172 ല്‍ എത്താനാണ് കഴിഞ്ഞത്. അവസാന പന്തില്‍ 3 റണ്‍സ് വേണമെന്നിരിക്കെ ധോണിക്ക് സിംഗിള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന 3 ഓവറില്‍ 54 റണ്‍സ് വേണമെന്നിരിക്കെ ധോണിയും (17 പന്തില്‍ 32) ജഡേജയും (15 പന്തില്‍ 25) ചേര്‍ന്ന് നടത്തിയ ഫിനിഷങ്ങാണ് മത്സരം കൂടുതല്‍ ആവേശമാക്കിയത്. ജോസ് ബട്ലറുടെ കിടിലൻ ബാറ്റിംഗ് പ്രകടനവും അശ്വിന്റെയും ചാഹലിന്റെയും ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്.

ashwin and chahal

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ പിച്ചിൽ മികച്ച തുടക്കമാണ് ജോസ് ബട്ലർക്ക് ലഭിച്ചത്. എന്നാൽ ജയസ്വാൾ(10) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. മൂന്നാം വിക്കറ്റിൽ പടിക്കലിനോപ്പം ചേർന്ന് ഒരു മികച്ച കൂട്ടുകെട്ട് രാജസ്ഥാനായി നിർമ്മിക്കാൻ ബട്ലർക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ രാജസ്ഥാൻ തങ്ങളുടെ ആധിപത്യം തുടങ്ങുകയായിരുന്നു. ജോസ് ബട്ലർ മത്സരത്തിൽ 36 പന്തുകളിൽ 52 റൺസ് ആണ് നേടിയത്. പടിക്കൽ 26 പന്തുകളിൽ 38 റൺസ് നേടി. എന്നാൽ നായകൻ സഞ്ജു സാംസൺ പൂജ്യനായി മടങ്ങിയതോടെ രാജസ്ഥാൻ പതറി. ശേഷം അവസാന ഓവറുകളിൽ 18 പന്തുകളിൽ 30 റൺസ് നേടിയ ഹെറ്റ്മെയ്ർ അടിച്ചു തകർക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 175 റൺസ് ആണ് രാജസ്ഥാൻ നേടിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ ഋതുരാജിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ സന്ദീപ് ശർമ്മ വീഴ്ത്തുകയുണ്ടായി. മൂന്നാം വിക്കറ്റിൽ ചെന്നൈക്കായി രഹാനെയും(31) കോൺവെയും മികച്ച കൂട്ടുകെട്ട് നൽകി. എന്നാൽ രഹാനെ പുറത്തായതോടുകൂടി ചെന്നൈ നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഒരുവശത്ത് കോൺവെ ക്രീസിലുറച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. കോൺവെ മത്സരത്തിൽ 38 പന്തുകളിൽ 50 റൺസ് ആണ് നേടിയത്.

dhoni finish ipl 2023

അവസാന ഓവറിൽ ജഡേജയും(25*) ധോണിയും(32*) ക്രീസിൽ ഉറച്ചതോടെ ചെന്നൈ മത്സരത്തിൽ വിജയിക്കുമെന്ന് തോന്നി. പക്ഷേ അവസാന ബോളിൽ സന്ദീപ് ശർമ കൃത്യത പാലിച്ചതോടെ മത്സരം ചെന്നൈയുടെ കയ്യിൽ നിന്നും രാജസ്ഥാൻ തട്ടിയെടുക്കുകയായിരുന്നു.

മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. ടൂർണമെന്റിലെ രാജസ്ഥാന്റെ മൂന്നാം വിജയമാണിത്. മാത്രമല്ല ശക്തരായ ചെന്നൈയെ തോൽപ്പിച്ചത് വരും മത്സരങ്ങളിൽ രാജസ്ഥാന് ആത്മവിശ്വാസം നൽകും എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും മത്സരത്തിലെ സഞ്ജു സാംസന്റെ മോശം ബാറ്റിംഗ് പ്രകടനം രാജസ്ഥാന് തലവേദനയാണ്

Scroll to Top