രാജസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടം. പ്ലേയോഫ് സ്വപ്നം കണ്ട് രാജസ്ഥാന്‍ ഇന്നിറങ്ങുന്നു.

സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് ഇന്ന് നിർണായക മത്സരം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 56ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് രാജസ്ഥാൻ റോയൽസ് നേരിടുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 7.30നാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമായ മത്സരം തന്നെയാണ് ഈഡൻ ഗാർഡൻസിൽ നടക്കാൻ പോകുന്നത്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയങ്ങളും ആറു പരാജയങ്ങളുമായി രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. ഇതേപോലെ അഞ്ചു വിജയങ്ങളും ആറു പരാജയങ്ങളുമായി കൊൽക്കത്ത ആറാം സ്ഥാനത്ത് നിൽക്കുന്നു. അതിനാൽ തന്നെ മത്സരത്തിൽ വിജയം കാണുന്ന ടീം പോയിന്റ്സ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തും.

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമായ മത്സരം തന്നെയാണ് നടക്കാൻ പോകുന്നത്. രാജസ്ഥാനെ സംബന്ധിച്ച് നിരാശാജനകമായ പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കാഴ്ചവച്ചത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും രാജസ്ഥാൻ പരാജയമറിയുകയുണ്ടായി. ഇതിൽ പല മത്സരങ്ങളിലും വിജയം കൈപ്പിടിയിൽ ഒതുക്കിയ ശേഷം കൈവിട്ടു കളയുകയായിരുന്നു രാജസ്ഥാൻ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജസ്ഥാന്റെ കഴിഞ്ഞ മത്സരം. ഹൈദരാബാദിനെതിരായ മത്സരത്തിൽ അവസാന പന്തിൽ രാജസ്ഥാൻ കളി മറന്നു.

sandeep no ball

മുൻനിരയിൽ ജോസ് ബട്ലർ ഫോമിലേക്ക് തിരികെയെത്തിയത് രാജസ്ഥാന് വലിയ ആശ്വാസം നൽകുന്നുണ്ട്. പക്ഷേ മത്സരങ്ങളിൽ അവസാന ഓവറുകളില്‍ വേണ്ടരീതിയിൽ ഫിനിഷ് ചെയ്യാൻ ഹെറ്റ്മെയ്ർക്ക് സാധിക്കാതെ വരുന്നത് പലപ്പോഴും രാജസ്ഥാന് തിരിച്ചടിയാകാറുണ്ട്. മാത്രമല്ല ബോളിംഗ് വിഭാഗത്തിലും കൃത്യസമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനോ റൺ ഒഴുക്ക് തടയാനോ രാജസ്ഥാന് കഴിഞ്ഞ മത്സരങ്ങളിൽ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ 41 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ രാജസ്ഥാൻ ഈ റൺസ് അനായാസം വിട്ടുനിൽക്കുകയുണ്ടായി.

മറുവശത്ത് കൊൽക്കത്തയെ സംബന്ധിച്ച് നിലവിൽ മികച്ച സാഹചര്യങ്ങൾ തന്നെയാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ അവസാന ബോളിൽ ഒരു ത്രസിപ്പിക്കുന്ന വിജയമായിരുന്നു കൊൽക്കത്ത നേടിയത്. അതിനുശേഷം അടുത്ത മത്സരത്തിലേക്ക് കൊൽക്കത്ത തിരിച്ചെത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്തായാലും ഇരു ടീമുകളും പ്ലേയോഫിലെത്താൻ പോരാടുമ്പോൾ മത്സരം കടുക്കും എന്ന് ഉറപ്പാണ്.

Previous articleഇത് ധോണിയുടെ മട. രാജാകീയ വിജയം 27 റൺസിന്.
Next articleഫിനിഷിങ്ങാണെന്റെ ജോലി, ഇങ്ങനെ തന്നെ ഇനിയും കളിക്കും. ടീമിലെ റോളിനെപ്പറ്റി ധോണി പറഞ്ഞത്.