ഹൈദരബാദിനെതിരെ തകര്‍പ്പന്‍ വിജയം. നിലവിലെ ചാംപ്യന്‍മാര്‍ പ്ലേയോഫില്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഹൈദരബാദിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയോഫില്‍ കടന്നു. ഗുജറാത്ത് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 34 റണ്‍സ് വിജയവുമായി നിലവിലെ ചാംപ്യന്‍മാര്‍ പ്ലേയോഫില്‍ എത്തി. ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ഷമിയുടേയും മോഹിത് ശര്‍മ്മയുടേയും അച്ചടക്കമായ ബൗളിംഗുമാണ് ഗുജറാത്തിനു വിജയമൊരുക്കിയത്.

FwL9hKdakAEjrqf

189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനു മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ 4 വിക്കറ്റാണ് ഹൈദരബാദിനു നഷ്ടപ്പെട്ടത്. 44 പന്തുകളില്‍ 4 ഫോറും 3 സിക്സുമായി 64 റണ്‍സ് നേടിയ ക്ലാസനാണ് പരാജയ ഭാരം കുറച്ചത്. ടോപ്പ് ഓഡറെ മുഹമ്മദ് ഷമിയും മധ്യനിരയെ മോഹിത് ശര്‍മ്മയുമാണ് പറഞ്ഞയച്ചത്. ഇരുവരും 4 വിക്കറ്റ് വീതം വീഴ്ത്തി. 27 റണ്‍സുമായി ഭുവനേശ്വര്‍ കുമാറും ഭേദപ്പെട്ട പ്രകടനം നടത്തി.

FwL4csuaIAA0kEA

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനായി, ശുഭ്മാൻ ഗില്ലിന്‍റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റണ്‍സാണ് ഗുജറാത്ത് സ്വന്തമാക്കിയത്. തുടക്കത്തിലേ സാഹയെ (0) നഷ്ടമായെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ സായി സുദർശൻ (36 പന്തില്‍ 47) ശുഭ്മാൻ ഗില്ലിന്‍റെ കൂടെ റണ്‍സ് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 147 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

20230515 213004

രണ്ടാം വിക്കറ്റ് വീണതോടെ ഹൈദരബാദ് തിരിച്ചെത്തി. 58 പന്തിൽ 101 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഒരു സിക്സും 13 ഫോറും സഹിതമായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ അനായാസേന 200 കടക്കുമെന്ന തോന്നിപ്പിച്ച ഗുജറാത്തിന് തുടർച്ചയായി അവസാന ഓവറുകളിൽ വിക്കറ്റ് വീണതാണ് വിനയായത്. ഹൈദരബാദിനായി ഭുവനേശ്വര്‍ കുമാര്‍ 5 വിക്കറ്റ് വീഴ്ത്തി.

Previous articleഗില്ലാട്ടത്തിൽ ഞെട്ടിത്തരിച്ച് ഹൈദരാബാദ്. 56 പന്തുകളിൽ തകർപ്പൻ സെഞ്ച്വറി
Next articleഎന്റെ ടീം എനിക്ക് അഭിമാനമാണ്. ഇത് ചെറിയ കാര്യമല്ല. സൂപ്പർ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ