ഗില്ലാട്ടത്തിൽ ഞെട്ടിത്തരിച്ച് ഹൈദരാബാദ്. 56 പന്തുകളിൽ തകർപ്പൻ സെഞ്ച്വറി

ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. ഗുജറാത്ത് ടൈറ്റൻസിനായി ഓപ്പണിങ്ങിറങ്ങിയ ഗിൽ മുഴുവൻ ഹൈദരാബാദ് ബോളർമാരെയും അടിച്ചു തൂക്കിയാണ് തന്റെ സെഞ്ച്വറി മത്സരത്തിൽ പൂർത്തീകരിച്ചത്. 56 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റെ ഈ തകർപ്പൻ സെഞ്ചുറി. ഈ സെഞ്ചുറിയുടെ ബലത്തിൽ ഗുജറാത്ത് ടീമിനെ മികച്ച നിലയിലെത്തിക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കം തന്നെയാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഗുജറാത്തിന്റെ ഓപ്പണർ ഗില്ലിനെ വീഴ്ത്താൻ ഭുവനേശ്വർ കുമാറിന് സാധിച്ചു. എന്നാൽ ശേഷം ശുഭ്മാൻ ഗിൽ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിലെ ഓരോ പന്തും ഗിൽ അനായാസം ബൗണ്ടറി കടത്തി. ഒപ്പം കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്താനും മത്സരത്തിൽ ഗില്ലിന് സാധിച്ചു. ഇതോടെ 22 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി ഗിൽ പൂർത്തീകരിക്കുകയുണ്ടായി.

എന്നാൽ ഗില്ലിന്റെ വീര്യം അവിടെയും തീർന്നില്ല. അർദ്ധസെഞ്ച്വറി നേടിയ ശേഷവും മികച്ച ബാറ്റിംഗ് പ്രകടനം തന്നെ ഗിൽ കാഴ്ചവച്ചു. രണ്ടാം വിക്കറ്റിൽ സായി സുദർശനുമൊപ്പം ചേർന്ന് ഗുജറാത്തിനെ ഗിൽ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 147 റൺസിന്റെ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. മത്സരത്തിൽ 56 പന്തുകളിൽ നിന്നായിരുന്നു ഗില്‍ തന്റെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ പന്തുകൾ നേരിട്ട് റൺസാണ് ഗിൽ നേടിയത്. ഇന്നിംഗ്സിൽ 13 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.

ഗില്ലിന്റെ ഈ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 188 റൺസ് നേടാൻ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. നിർണായകമായ മത്സരത്തിൽ ഗില്ലിന്റെ പ്രകടനം ഗുജറാത്തിന് ഒരുപാട് ഗുണം ചെയ്യും എന്നത് ഉറപ്പാണ്. മികച്ച ബോളിംഗ് നിര കയ്യിലുള്ളതിനാൽ തന്നെ ഈ സ്കോർ ഗുജറാത്തിന് പ്രതിരോധിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് മാറും.