എന്റെ ടീം എനിക്ക് അഭിമാനമാണ്. ഇത് ചെറിയ കാര്യമല്ല. സൂപ്പർ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ

gt vs srh

സൺറൈസേഴ്സ് ഹൈദരാബാദിനെ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ശുഭമാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 188 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ ഇന്നിങ്സ് 154 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായിട്ടുണ്ട്. അതേസമയം ഗുജറാത്ത് ഇത്തവണയും പ്ലേയോഫ് ഉറപ്പിക്കുകയുണ്ടായി. ഈ സീസണിലെ ഗുജറാത്തിന്റെ പ്രകടനത്തെപ്പറ്റി മത്സരശേഷം നായകൻ ഹർദിക് പാണ്ഡ്യ സംസാരിച്ചു.

തന്റെ ടീമിന്റെ പ്രകടനത്തിൽ താൻ അങ്ങേയറ്റം സന്തുഷ്ടനാണ് എന്നായിരുന്നു പാണ്ഡ്യ മത്സരശേഷം പറഞ്ഞത്. “എന്റെ ടീമിനെ ഓർത്ത് എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട്. ഇതോടെ ഞങ്ങൾക്ക് കളിച്ച രണ്ട് സീസണുകളിലും പ്ലേയോഫിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്. വെല്ലുവിളികൾ നിറഞ്ഞ പല സാഹചര്യങ്ങളിലും ഞങ്ങളുടെ ടീമംഗങ്ങൾ വളരെ മികച്ച നിലയിൽ തന്നെ കളിക്കുകയുണ്ടായി. അതിനാൽ തന്നെ ഞങ്ങൾ പ്ലെയോഫ് വളരെയധികം അർഹിച്ചിരുന്നു. ചെയ്യാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ചില സമയങ്ങളിൽ പിഴവ് വരുത്തിയെങ്കിലും ഞങ്ങൾ ഗെയിമിൽ എപ്പോഴും ഉറച്ചുനിന്നു.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

See also  പ്രായമെത്രയായാലും ധോണി തളരില്ല. അവിശ്വസനീയ ക്യാച്ചിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന.
FwL9hKdakAEjrqf

“മത്സരങ്ങളിൽ പലപ്പോഴും ബാറ്റർമാർക്ക് വളരെയധികം ക്രെഡിറ്റ് ലഭിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ എല്ലായിപ്പോഴും ഒരു ബോളറുടെ മേന്മകൾ ചിന്തിക്കുന്ന നായകനാണ്. അവർക്ക് അർഹതപ്പെട്ട ക്രെഡിറ്റ് ഞാൻ അവർക്ക് നൽകുക തന്നെ ചെയ്യും.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.

2022 ഇന്ത്യൻ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ശേഷം 2023ലും മികച്ച പ്രകടനം തന്നെയാണ് ഗുജറാത്ത് കാഴ്ചവച്ചിരിക്കുന്നത്. ഇതുവരെ 13 മത്സരങ്ങൾ ഈ സീസണിൽ കളിച്ച ഗുജറാത്ത് 9 മത്സരങ്ങളിൽ വിജയിക്കുകയുണ്ടായി. നിലവിൽ 18 പോയിന്റുകളുമായാണ് ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. മറ്റ് ടീമുകൾക്കൊന്നും ഈ പോയിന്റിൽ എത്തിപ്പിടിക്കാൻ സാധിക്കില്ലാത്തതിനാൽ തന്നെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന് കളിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.

Scroll to Top