അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചു. ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത് വീഡിയോയിലൂടെ.

മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ അർജുൻ തെണ്ടുൽക്കറെ നായ കടിച്ചതായി റിപ്പോർട്ട്. മുംബൈയുടെ സീസണിലെ ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിനു മുൻപാണ് അർജുൻ ടെണ്ടുൽക്കറെ നായ കടിച്ചിരിക്കുന്നത്. അതിനാൽ തന്നെ മത്സരത്തിൽ അർജുൻ ടെണ്ടുൽക്കർ കളിക്കുന്നില്ല. ലക്നൗ പുറത്തുവിട്ട ഒരു വീഡിയോയിലാണ് അർജുൻ ടെണ്ടുൽക്കർ തനിക്ക് നായയുടെ കടിയേറ്റു എന്ന വിവരം പങ്കുവെച്ചത്. കഴിഞ്ഞ വർഷങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ നിരയിൽ ഉണ്ടായിരുന്നെങ്കിലും മൈതാനത്തിറങ്ങി കളിക്കാൻ അവസരം ലഭിക്കാതിരുന്ന ക്രിക്കറ്ററാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ 2023 ഐപിഎല്ലിൽ അർജുന് മുംബൈ ഇന്ത്യൻസ് അവസരം നൽകിയിരുന്നു.

ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ നാലു മത്സരങ്ങളിൽ അർജുൻ മുംബൈക്കായി പന്തറിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നും മൂന്നു വിക്കറ്റുകളാണ് അർജുന്റെ സമ്പാദ്യം. എന്നാൽ സീസണിലെ മുംബൈയുടെ അവസാന മത്സരങ്ങളിൽ കളിക്കാൻ അർജുൻ ടെണ്ടുൽക്കർക്ക് സാധിക്കുന്നില്ല. ഇതിൽ നായ കടിച്ചതും ഒരു കാരണമായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിശീലനത്തിനിയുടെയുള്ള ഒരു വീഡിയോയിലാണ് അർജുൻ ഇക്കാര്യം അറിയിച്ചത്.

പരിശീലന സെഷനിടയിൽ മറ്റ് താരങ്ങളുമായി സംസാരിക്കുന്ന അർജുനെ വീഡിയോയിൽ കാണാം. ഇതിനിടയിൽ യുദ്ധവിർ സിംഗ് അർജുന്റെ അടുത്തെത്തുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. ഈ സമയത്താണ് തനിക്ക് നായയുടെ കടിയേറ്റു എന്ന കാര്യം അർജുൻ ടെണ്ടുൽക്കർ പറയുന്നത്. എന്നാൽ ഇതേ സംബന്ധിച്ച് മറ്റു കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ടീം ഇതിനെ സംബന്ധിച്ച് മറ്റു വിവരങ്ങൾ പുറത്തുവിടാനും തയ്യാറായിട്ടില്ല. മുംബൈയുടെ ഗുജറാത്തിനെതിരായ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനമായിരുന്നു അർജുൻ കാഴ്ചവെച്ചത്. മത്സരത്തിൽ രണ്ടോവറുകളിൽ 9 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് അർജുൻ വീഴ്ത്തുകയുണ്ടായി എന്നാൽ അതിനു ശേഷം മുംബൈയുടെ നിരയിൽ അർജുൻ ഇടം പിടിച്ചിരുന്നില്ല.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനങ്ങളാണ് മുംബൈ ഇന്ത്യൻസ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. സീസണിലെ ആദ്യ മത്സരങ്ങളിൽ കൃത്യമായ കോമ്പിനേഷനുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ മുംബൈ പിന്നീട് തിരിച്ചു വരുന്നതാണ് കണ്ടത്. അവസാന മത്സരങ്ങളിൽ തങ്ങളുടെ ബാറ്റിംഗ് ശക്തി പ്രാപിച്ചതോടെ മുംബൈ 2023 ഐപിഎല്ലിലെ ഏറ്റവും വലിയ ശക്തിയായി മാറിയിട്ടുണ്ട്. സൂര്യകുമാർ യാദവിന്റെയും ഇഷാനടക്കമുള്ളവരുടെയും ഫോമുകൾ മുംബൈയ്ക്ക് ഈ സീസണിൽ വലിയ രീതിയിലുള്ള മേൽക്കൈ നൽകി

Previous articleരോഹിത്തും കോഹ്ലിയും ഇനി ട്വന്റി20 കളിക്കരുത്. പരസ്യ വിമർശനവുമായി മുൻ ഇന്ത്യൻ താരം.
Next articleമുംബൈ ജയിക്കേണ്ട മത്സരം മൊഹ്സിന്‍ ഖാന്‍ പിടിച്ചെടുത്തു. ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനെയും പിടിച്ചു നിര്‍ത്തി ലക്നൗനു വിജയം.