ടീമിൽ സ്ഥാനം ലഭിച്ചില്ലേലും അത് പ്രശ്നമല്ല :ഹർഭജൻ ഒപ്പമുള്ള സീസണിനായി കാത്തിരുപ്പ് വ്യക്തമാക്കി കുൽദീപ് യാദവ്

0
1

കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിംഗ്, ബൗളിംഗ് ,ഫീൽഡിങ് അടക്കം എല്ലാ മേഖലകളിലും സർവാധിപത്യം തുടരുമ്പോൾ ടീം ഇന്ത്യയെ അലട്ടുന്ന ഒന്നാണ് ചൈനമാൻ സ്പിന്നർ കുൽദീപ് യാദവിന്റെ മോശം ഫോം .ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ പരമ്പര നേടിയ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു കുല്‍ദീപ് യാദവ്. എന്നാല്‍ നേരത്തെ  ഓസ്‌ട്രേലിയയില്‍ ഒരു ഏകദിനത്തില്‍ മാത്രമാണ് കുല്‍ദീപിന് കളിക്കാന്‍ അവസരം കിട്ടിയത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കുല്‍ദീപ് കളിച്ചു. എന്നാല്‍ തിളങ്ങാന്‍ സാധിച്ചില്ല. 

ഇപ്പോൾ ഐപിഎല്ലിൽ  കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിനൊപ്പമാണ് താരമിപ്പോൾ .മോശം ബൗളിംഗ് പ്രകടനം കാരണം കഴിഞ്ഞ സീസണിൽ താരം
മിക്ക മത്സരങ്ങളും കളിച്ചിരുന്നില്ല .
കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന് ശേഷം ഒരു അന്താരാഷ്ട്ര ടി20 മത്സരം പോലും കുല്‍ദീപ് കളിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരമായ കാര്യം .

ഇപ്പോൾ പതിനാലാം സീസണിനെ കുറിച്ച് സംസാരിക്കുകയാണ് താരം . “ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും മികച്ച സ്പിന്നേഴ്‌സുള്ള ടീമാണ്  കൊല്‍ക്കത്ത . സാഹചര്യത്തിനും പിച്ചിനും അനുസരിച്ച് കളിക്കുന്ന ഒരു മികച്ച ബൗളിംഗ് നിര തന്നെ ഞങ്ങളുടെ  കൊല്‍ക്കത്തയ്ക്കുണ്ട്. ടീമില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നുള്ള ചോദ്യം  എന്നെ ബാധിക്കുന്നതല്ല. മത്സരത്തിൽ ടീം  മാനേജ്‌മെന്റിന് എന്റെ സേവനം ആവശ്യമെങ്കില്‍ അവര്‍  പ്ലെയിങ് ഇലവനിൽ ഉള്‍പ്പെടുത്തും. ടീമില്‍ ഉള്‍പ്പെടാനാണ് ഞാനും ശ്രമിക്കുന്നത്.
ഇനി അവസരം ലഭിച്ചില്ലെങ്കിലും അത് എനിക്കൊരു പ്രശ്നമല്ല ” താരം നയം വ്യക്തമാക്കി .

അതേസമയം  താരലേലത്തിൽ കൊൽക്കത്ത ടീം സ്വന്തമാക്കിയ മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് ഒപ്പം ഐപിൽ സീസണിൽ കളിക്കുവാൻ  കഴിയുന്നതിന്റെ  സന്തോഷവും കുൽദീപ് വെളിപ്പെടുത്തി .
“ടീമിലെ സീനിയര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗുമായി ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ പ്രതീക്ഷയോടെയാണ് ഞാന്‍ കാത്തിരുന്നത്. രണ്ട് മാസം അദ്ദേഹത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരമുണ്ട്. ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വലിയ താരമാണ് അദ്ദേഹം. ഭാജിയിൽ നിന്ന് ഒരുപാട് പഠിക്കുവാൻ എനിക്ക് കഴിയും ” കുൽദീപ് പറഞ്ഞുനിർത്തി .

LEAVE A REPLY

Please enter your comment!
Please enter your name here