അവസാന മിനിറ്റില്‍ ഡെംമ്പലേ രക്ഷിച്ചു. പോയിന്‍റ് വിത്യാസം കുറച്ച് ബാഴ്സലോണ

Barcelona

ലാലീഗ മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെതിരെ ബാഴ്സലോണക്ക് വിജയം. അവസാന മിനിറ്റില്‍ ഡെംമ്പലേയുടെ ഗോളിലൂടെയാണ് ബാഴ്സലോണ വിലപ്പെട്ട 3 പോയിന്‍റുകള്‍ നേടിയത്. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ലീഡ് 1 പോയിന്‍റായി കുറച്ചു.

രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് ഒസ്കാര്‍ പ്ലാനോ പുറത്തായതിനാല്‍ പത്തു പേരുമായാണ് വല്ലഡോയിഡ് കളിച്ചത്. ആദ്യ പകുതിയില്‍ ചാന്‍സുകള്‍ ഉണ്ടാക്കാന്‍ കഷ്ടപ്പെട്ട ബാഴ്സലോണ രണ്ടാം പകുതി ഗംഭീരമായാണ് തുടങ്ങിയത്. എന്നാല്‍ പെഡ്രിയുടേയും, ലയണല്‍ മെസ്സിയുടേയും ഷോട്ടുകള്‍ ലക്ഷ്യത്തില്‍ എത്താനായില്ലാ.

90ാം മിനിറ്റില്‍ ഡെംമ്പലേയുടെ ലോ വോളി വല്ലഡോയിഡ് വല കുലുക്കി. വിജയത്തോടെ 29 മത്സരങ്ങളില്‍ നിന്നും ബാഴ്സലോണക്ക് 65 പോയിന്‍റായി. മൂന്നാമതുള്ള റയല്‍ മാഡ്രിഡുമായാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.