താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പുനരാരംഭിക്കുവാനുള്ള ചർച്ചകൾ ബിസിസിഐ തുടങ്ങി കഴിഞ്ഞു .ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വലിയ വാഗ്ദാനം പലരും ബിസിസിക്ക് മുൻപിൽ അറിയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇത്തവണ ഇന്ത്യയിൽ ഏപ്രിൽ 9 ആരംഭിച്ച ഐപിൽ മത്സരങ്ങൾ പാതിവഴിയിൽ കോവിഡ് ബാധ കാരണം നിർത്തി വെക്കേണ്ടി വന്നത് കോടികളുടെ നഷ്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് വരുത്തിവെച്ചത് .
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സീസണിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങൾക്കും വേദിയൊരുക്കാമെന്ന വാഗ്ദാനവുമായി ഇംഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകൾ രംഗത്ത് എത്തി കഴിഞ്ഞു .
ചില ക്ലബ്ബുകൾ അവരുടെ ആഗ്രഹം ബിസിസിഐയെ അറിയിച്ചു എന്നാണ് ബിസിസിഐയിലെ ഉന്നതൻ വെളിപ്പെടുത്തിയത് .
ഇംഗ്ലണ്ടിലെ പ്രമുഖ കൗണ്ടി ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകളായ കിയാ ഓവൽ, എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫോർഡ്, എംസിസി എന്നിവക്ക് പുറമെ ലോർഡ്സ് ക്രിക്കറ്റ് മൈതാനം ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന ലങ്കാഷെയറും വാർവിക്ഷെയറും ചേർന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഇത്തരമൊരു നിർദേശംവെച്ചത് .
അതേസമയം ഇംഗ്ലണ്ടിലെ കോവിഡ് വ്യാപനവും ബിസിസിഐ വിശദമായി പരിശോധിക്കുന്നുണ്ട് .
വരാനിരിക്കുന്ന ടി:20 ലോകകപ്പ് മുന്നോടിയായി അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ നടത്തുക എന്നതാണ് ബിസിസിഐ പദ്ധതി .
ഇന്ത്യയില കോവിഡ് സാഹചര്യം രൂക്ഷമായി തുടർന്നാൽ ടി:20 ലോകകപ്പ് യുഎഇയിൽ നടത്തുവാൻ ബിസിസിഐ തന്ത്രങ്ങൾ മെനയുന്നുണ്ട് .അതിനാൽ തന്നെ കഴിഞ്ഞ സീസൺ സമാനമായി യുഎഇയിൽ ഐപിൽ മത്സരങ്ങൾ നടത്തുവാനും ബിസിസിഐ ഇപ്പോൾ ആലോചിക്കുന്നുണ്ട് .