ഒടുവില്‍ റയല്‍ മാഡ്രിഡ് ആരാധകരോട് മാപ്പ് പറഞ്ഞു ഏദന്‍ ഹസാഡ്

ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി താരങ്ങള്‍ക്കൊപ്പം ചിരിച്ചും തമാശ പറഞ്ഞു നിന്ന ഹസാഡിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചെല്‍സി താരങ്ങളായ കര്‍ട്ട് സുമ, ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി എന്നിവരോടൊപ്പമാണ് ഹസാഡ് സമയം ചെലവഴിച്ചത്.

ചാംപ്യന്‍സ് ലീഗ് സെമിഫൈനലിലെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടത്. ചെല്‍സിയുടെ മുന്‍ താരമായിരുന്ന ഹസാഡ് 2019 ലാണ് റയല്‍ മാഡ്രിഡില്‍ എത്തിയത്. റയല്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്‍സ്റ്റാഗ്രാമിലൂടെ താരം മാപ്പ് പറഞ്ഞു.

FB IMG 1620351322512

” എന്നോട് ക്ഷമിക്കൂ. ഇന്ന് എന്നെക്കുറിച്ച് ധാരാളം അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചു. റയല്‍ മാഡ്രിഡ് ആരാധകരെ വ്രണപ്പെടൂത്തുന്നത് എന്‍റെ ഉദ്ദേശമായിരുന്നില്ലാ. റയല്‍ മാഡ്രിഡിനായി കളിക്കണം എന്നത് എന്‍റെ സ്വപ്നമായിരുന്നു. ഞാന്‍ ഇവിടെ വന്നത് വിജയിക്കാനാണ്. സീസണ്‍ ഇനിയും അവസാനിച്ചട്ടില്ലാ. ഇനി ലാലീഗക്കു വേണ്ടി ഒരുമിച്ച് പോരാടും. ഹല മാഡ്രിഡ് ” ഹസാഡ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

30 വയസ്സുകാരനായ താരം മത്സരത്തിന്‍റെ ആദ്യ ലൈനപ്പില്‍ ഇടം നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ യാതൊരുവിധ മാറ്റവും കൊണ്ടുവരാന്‍ ബെല്‍ജിയം താരത്തിനു സാധിച്ചിരുന്നില്ലാ. 88ാം മിനിറ്റില്‍ മരിയാനോക്ക് പകരമായി തിരിച്ചു കയറുകയും ചെയ്തു.

FB IMG 1620351296028

റയല്‍ മാഡ്രിഡില്‍ എത്തിയതിനു ശേഷം 2 സീസണില്‍ നിന്ന് 37 മത്സരങ്ങളാണ് ഹസാഡിനു കളിക്കാന്‍ സാധിച്ചത്. അതിനിടെ 11 പരിക്കും ബെല്‍ജിയം താരത്തിനു സംഭവിച്ചു. ഹസാഡിന്‍റെ ഈ ചിരി, റയല്‍ മാഡ്രിഡിലെ കരിയറിനു അവസാനമിട്ടേക്കാം