ഐപിൽ ക്രിക്കറ്റിൽ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി .അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം താരം വിരമിക്കൽ പ്രഖ്യാപിച്ചുവെങ്കിലും ഇത്തവണയും ഐപിൽ കളിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ കൂടിയായ ധോണി വ്യകതമാക്കിയിരുന്നു .താരത്തിന് കഴിഞ്ഞ ഐപിൽ സീസണിൽ പ്രതീക്ഷിച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചിരുന്നില്ല .
എന്നാൽ കഴിഞ്ഞ സീസണിലെ മോശം പ്രകടനം ധോണിയുടെ മൂല്യം ഒട്ടും തന്നെ കുറക്കുന്നില്ലെന്ന് എന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനായ ധോണി പുതിയ സീസണിലും വൻതുകക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതുവരെ 137 കോടി രൂപ ഐ.പി.എല്ലിൽ നിന്നുമാത്രം വരുമാനം നേടിയ ധോണി ഇതോടെ വരുമാനത്തിൽ 150 കോടി കടന്നിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും അധികം വരുമാനം സ്വന്തമാക്കുന്ന താരമായി മുൻ ഇന്ത്യൻ നായകൻ മാറിയിരിക്കുകയാണ്.
2021 സീസൺ ഏപ്രിൽ മാസത്തിൽ ബിസിസിഐ തുടങ്ങാനിരിക്കേ പ്രധാന താരങ്ങളിൽ പലരേയും ലേലത്തിന് മുന്നോടിയായായി കൈവിട്ട ചെന്നൈ സൂപ്പർ കിങ്‌സ് ടീം ധോണിയെ വിശ്വാസത്തിലെടുത്തുതന്നെയാണ് ഇത്തവണയും നീങ്ങുന്നത്. ഈ സീസണോടെ ധോണി ചിലപ്പോൾ ക്രിക്കറ്റിനോട് വിടപറയും .