ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾ :ചെപ്പോക്കിൽ പരിശീലനത്തിനിറങ്ങി

ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ : ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരക്ക്  വേണ്ടിയാണ് . ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനകള്‍ക്ക് എല്ലാം  ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇന്ന് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി തുടങ്ങി . നായകൻ  വിരാട് കോലിയുടെ നേതൃത്വത്തില്‍ മുഴുവന്‍ താരങ്ങളും ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വേണ്ടി  എത്തിയിരുന്നു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്  പരമ്പരയിൽ  ചരിത്ര വിജയം നേടിയ ശേഷം  നാട്ടില്‍ തിരിച്ചെത്തി തങ്ങളുടെ  വീടുകളിലേക്ക് പോയ  ഇന്ത്യൻ താരങ്ങള്‍  എല്ലാം ആറ് ദിവസം മുമ്പാണ് ചെന്നൈയിലെത്തി നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഹോട്ടലിൽ  പ്രവേശിച്ചത്. ക്വാറന്‍റൈന്‍  നടപടികൾ പൂർണ്ണമായി  പൂര്‍ത്തിയാക്കിയ താരങ്ങളെയെല്ലാം കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കി. പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണ് താരങ്ങളെല്ലാം ഇപ്പോൾ ചെപ്പോക്കിൽ  പരിശീലനത്തിനെത്തിയത്.

എന്നാൽ  ക്വാറന്‍റീന്‍  പൂർണ്ണമായി പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് താരങ്ങളുടെയെല്ലാം കൊവിഡ് പരിശോധനാ ഫലവും  നെഗറ്റീവായിരുന്നെങ്കിലും ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ന് പരിശീലനത്തിന് ഗ്രൗണ്ടിലിറങ്ങിയില്ല. നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്  ഫെബ്രുവരി അഞ്ചാം തീയ്യതി മുതലാണ്  ചെന്നൈയില്‍ തുടക്കമാവും. ചെന്നൈയില്‍ തന്നെയാണ് രണ്ടാം ക്രിക്കറ്റ്  ടെസ്റ്റും.പരമ്പരയിലെ ശേഷിക്കുന്ന 2  ടെസ്റ്റുകൾ മൊട്ടേറെ സ്റ്റേഡിയത്തിലാണ് നടക്കുന്നത് .

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

Read More  അവഗണനകളെ കടത്തിവെട്ടി മാസ്സ് എൻട്രിയുമായി ജയദേവ് ഉനദ്കട്ട് -താരം സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here