ഐപിഎല്ലിലെ ലീഗ് സ്റ്റേജ് വളരെ ആവേശകരമായ മത്സരത്തിലൂടെയാണ് അവസാനിച്ചത്. ഹൈ സകോറിങ്ങ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരബാദിനെ കീഴ്പ്പെടുത്തിയപ്പോള്‍ അവസാന ബോളിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിജയം നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേയോഫില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും – ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. എലിമിനേറ്റര്‍ മത്സരത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം.
ടൂര്‍ണമെന്‍റിന്‍റെ അവസാനത്തോട് അടുക്കുമ്പോള്‍ ഈ സീസണിലെ കോടിപതിയായ താരങ്ങളുടെ പ്രകടനങ്ങള്‍ നോക്കാം. സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ സര്‍വ്വകാല റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ഐപിഎല്ലിലെ കോടിപതികളായട്ടും മത്സരത്തില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ നോക്കാം
ക്രിസ് മോറിസ് (16.25 കോടി)
ഐപിഎല്ലിലെ സര്‍വ്വകാല റെക്കോഡിട്ടാണ് ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. എന്നാല്‍ വിലയോടുള്ള നീതി പുലര്‍ത്താന്‍ ഈ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടറിനു സാധിച്ചില്ലാ. കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയതാണ് ക്രിസ് മോറിസിന്‍റെ ഏറ്റവും മികച്ച പ്രകടനം. 11 മത്സരങ്ങളില്‍ 15 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാറ്റിംഗില്‍ പരിതാപകരമായിരുന്നു അവസ്ഥ. 67 റണ്‍സ് മാത്രമാണ് 16.25 കോടി രൂപ ലഭിച്ച താരത്തിനു നേടാനായത്.
ഈ സീസണില്‍ 246 ബോളില്‍ നിന്നും 376 റണ്‍സാണ് മോറിസ് വഴങ്ങിയത്. അതായത് ഒരു പന്തെറിയാന്‍ 6.5 ലക്ഷം രൂപയാണ് രാജസ്ഥാന്‍ മുടക്കിയത്.
കെയ്ല്‍ ജയ്മിസണ്‍ (15 കോടി)
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ എത്തിയെങ്കിലും ഏറെ നിരാശാജനകമായത് ന്യൂസിലന്‍റ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജയ്മിസണിന്‍റെ പ്രകടനത്തിലാണ്. ലേലത്തില്‍ 15 കോടി രൂപക്കാണ് കോഹ്ലിയുടെ ടീം സ്വന്തമാക്കിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനം ടി20 ഫോര്‍മാറ്റില്‍ എത്തിക്കാന്‍ ജയ്മിസണിനു കഴിഞ്ഞില്ലാ.
9 മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റും, 65 റണ്‍സുമാണ് ജയ്മിസണ്‍ സ്വന്തമാക്കിയത്.
ജെയ് റിച്ചാര്‍ഡ്സണ്‍ (14 കോടി)
ഇക്കഴിഞ്ഞ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച നാലമത്തെ താരമായിരുന്നു ഈ ഓസ്ട്രേലിയന്‍ ബോളര്‍. എന്നാല്‍ കെല്‍ രാഹുല്‍ നയിച്ച പഞ്ചാബ് കിംഗ്സ് 14 കോടിക്ക് വാങ്ങിച്ച താരത്തിനു അധികം അവസരങ്ങള്‍ നല്‍കിയില്ലാ. വെറും 3 മത്സരങ്ങളില്‍ മാത്രമാണ് വലിയ പ്രതീക്ഷകളുമായി എത്തിയ റിച്ചാര്‍ഡ്സണ് അവസരം ലഭിച്ചത്. 10.63 എക്കോണിമിയിലാണ് 3 വിക്കറ്റ് നേട്ടം.
66 പന്തുകള്‍ എറിഞ്ഞ റിച്ചാര്‍ഡ്സണിനു വേണ്ടി 14 കോടി ചിലവാക്കിയത് പല ആരാധകരെയും ഞെട്ടിക്കുന്നുണ്ട്. അതായത് ഒരു ബോളെറിയാന്‍ ചിലവാക്കിയത് 20 ലക്ഷത്തിനു മുകളില്‍