കിവീസിന് എതിരായ ഒന്നാമത്തെ ടി :20യിൽ 5 വിക്കറ്റ് ജയം കരസ്ഥമാക്കിയ രോഹിത് ശർമ്മയും സംഘവും വരുന്ന ടി :20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ കൂടി ആരംഭിച്ച് കഴിഞ്ഞു. ഇത്തവണത്തെ ടി :20 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായ ടീം ഇന്ത്യക്ക് പുത്തൻ തുടക്കമാണ് കിവീസിന് എതിരായ ടി :20 പരമ്പര സമ്മാനിക്കുന്നത്. പുതുമുഖ താരങ്ങൾ പലർക്കും എക്സ്പീരിയൻസ് നൽകുകയും പുത്തൻ കോംബിനേഷൻ സൃഷ്ടിക്കാനും രാഹുൽ ദ്രാവിഡും ടീം മാനേജ്മെന്റും ആഗ്രഹിക്കുന്നുണ്ട്.
എന്നാൽ ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത ലോകകപ്പിന് മുന്നോടിയായി ഒരു നിർണായക ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.ആദ്യ ടി :20യിൽ രോഹിത്, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി ഏറെ അനായാസം വിജയലക്ഷ്യത്തിലേക്ക് എത്തിയ ഇന്ത്യൻ ടീമിന് അവസാനത്തെ ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായത് ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ സംഭവത്തെ പരിഹസിക്കുകയാണ് മുൻ താരം ഗംഭീർ. ഇത്തരത്തിൽ എല്ലാ ടി :20 മത്സരങ്ങളും അവസാന ഓവറുകളിൽ വരെ കൊണ്ട് പോകുവാനാണ് ഇന്ത്യൻ ടീം പ്ലാനെങ്കിൽ തോൽവികളാകും റിസൾട്ട് എന്നും ഗംഭീർ മുന്നറിയിപ്പ് നൽകുന്നു.
“ഇന്ത്യക്ക് മത്സരങ്ങൾ എല്ലാം ഇതിലും വേഗതയിൽ പൂർത്തിയാക്കുവാനായി സാധിക്കും. അതാണ് പ്രോഫഷണലിസം. വരുന്ന ലോകകപ്പിന് മുൻപായി ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീം പരിഹരിക്കണം. അല്ലാതെ ലോകകപ്പ് കളിക്കാനിറങ്ങിയാൽ ഫല വിപരീതമായി മാറും. വെറും 11 മാസമാണ് അടുത്ത ടി :20 ലോകകപ്പിനുള്ളത്.”ഗൗതം ഗംഭീർ അഭിപ്രായം വ്യക്തമാക്കി