ഗ്രൗണ്ടില്‍ വന്‍ അശ്രദ്ധ. സീനിയര്‍ താരമായ ഷോയിബ് മാലിക്ക് നടത്തിയത് ഗുരുതര തെറ്റ്

Shoaib Malik Run Out

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സീനിയര്‍ താരമാണ് ഷോയിബ് മാലിക്ക്. കളിയിലെ പരിചയസമ്പന്നതയും ശ്രദ്ധയും പാക്കിസ്ഥാന്‍ ടീമിന് വിലമതിക്കാനാവത്തതാണ്. എന്നാല്‍ ധാക്കയില്‍ നടന്ന മത്സരത്തില്‍ അതെല്ലാം മറക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ബംഗ്ലാദേശിനെതിരെ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ടീമിനു മോശം തുടക്കമാണ് ലഭിച്ചത്. 23 റണ്‍സിനിടെ 3 വിക്കറ്റാണ് പാക്കിസ്ഥാന്‍ ടീമിനു നഷ്ടമായത്

തകര്‍ച്ചയില്‍ രക്ഷകനായി അവതരിക്കുന്ന ഷോയിബ് മാലിക്കിനു ഇത്തവണ അവതരിക്കാന്‍ കഴിഞ്ഞില്ലാ. 3 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് മാലിക്ക് പുറത്തായത്. റണ്ണൗട്ട് രൂപത്തിലാണ് പാക്ക് ഓള്‍റൗണ്ടറുടെ വിക്കറ്റ് നഷ്ടമായത്. നീര്‍ഭാഗ്യം എന്നോ അതോ അശ്രദ്ധയെന്നോ വിലയിരുത്താനാവത്ത വിക്കറ്റാണ് മാലിക്കിന്‍റെ രൂപത്തില്‍ നഷ്ടമായത്.

പവര്‍പ്ലേയുടെ അവസാന ബോളില്‍ മുസ്തഫിസറിന്‍റെ പന്തില്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും വിക്കറ്റ് കീപ്പറിന്‍റെ അടുത്തേക്കാണ് പോയത്. ക്രീസിനു വെളിയില്‍ നിന്ന ഷോയിബ് മാലിക്ക് തിരിച്ചു കയറും മുന്‍പ് വിക്കറ്റ് കീപ്പര്‍ നുറല്‍ ഹസ്സന്‍ ഷോയിബ് മാലിക്കിനെ റണ്ണൗട്ടാക്കി.

മത്സരത്തില്‍ 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ വിജയം കണ്ടു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0 മുന്നിലെത്തി.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top