ക്രിക്കറ്റ്‌ മതിയാക്കി ഡിവില്ലേഴ്‌സ് : ഇനി 360 ഡിഗ്രി ഷോട്ടുകള്‍ ഇല്ലാ

ക്രിക്കറ്റ്‌ ആരാധകരിലും നിരാശയും വിഷമവും സമ്മാനിച്ചു ഇതിഹാസ സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ താരം ഡിവില്ലേഴ്സ് ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മുൻപ് സർപ്രൈസ് വിരമിക്കൽ പ്രഖ്യാപിച്ച താരം ഇപ്പോൾ ലോകത്തെ വിവിധ ടി :20 ലീഗുകളിൽ ഇനി കളിക്കില്ല എന്നും വിശദമാക്കുകയാണ്.37 കാരനായ താരം ഒടുവിൽ പാഡഴിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം ഇനി ഒരിക്കൽ കൂടി ഐപിഎല്ലിൽ അടക്കം സ്റ്റാർ ബാറ്റ്‌സ്മാനെ കാണുവാനുള്ള അവസരം കൂടി നഷ്ടമാകുകയാണ്. ഇതൊരു  വളരെ അവിശ്വസനീയമായ യാത്രയാണ് പക്ഷേ എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചു എന്നാണ് ഡിവില്ലേഴ്സ് ഇന്ന് പോസ്റ്റിൽ കൂടി അറിയിച്ചത്.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മികച്ച ഫോമിൽ കളിച്ച താരത്തെ വരുന്ന മെഗാ താരലേലത്തിന് മുൻപായി തന്നെ ബാംഗ്ലൂർ ടീം സ്‌ക്വാഡിൽ നിലനിർത്തും എന്നുള്ള സൂചനകൾ പുറത്തേക്ക് വന്നിരിന്നു.. എന്നാൽ വരുന്ന ഐപിൽ സീസണുകൾ അടക്കം കളിക്കാനുള്ള ആഗ്രഹമില്ലെന്ന് ഡിവില്ലെഴ്സ് ഇപ്പോൾ അറിയിക്കുമ്പോൾ സുഹൃത്തും ബാംഗ്ലൂർ മുൻ നായകനുമായ കോഹ്ലിക്കും ഇത് ഒരു ഷോക്ക് തന്നെയാണ്.

“വളരെ ഏറെ ആസ്വാദനത്തോടെയും അടങ്ങാത്ത ആവേശത്തോടെയും ഞാൻ ഗെയിം ഇത്ര കാലവും കളിച്ചു. ഇപ്പോൾ എനിക്ക് 37-ആം വയസ്സിൽ, ആ ജ്വാല അത്ര തിളക്കമുള്ളതായി കത്തുന്നില്ല. അതാണ് ഞാൻ അംഗീകരിക്കേണ്ട യാഥാർത്ഥ്യം അതേ പെട്ടെന്ന് തോന്നിയാലും പക്ഷേ ഞാൻ അത്‌ മനസിലാക്കുന്നു.ഇപ്പോൾ അതിനാലാണ് ഞാൻ ഇന്ന് ഈ ഒരു പ്രഖ്യാപനം നടത്തുന്നത് “ഡിവില്ലെഴ്സ് ഇപ്രകാരം കുറിച്ചു

images 2021 11 19T125333.921

“ക്രിക്കറ്റ് എന്നോട് വളരെ ഏറെ ദയയാണ് കാണിച്ചത്. ടൈറ്റൻസ്, പ്രോട്ടീസ് അതേ അല്ലെങ്കിൽ ബാംഗ്ലൂർ ടീം അല്ലെങ്കിൽ ലോകമെമ്പാടും  എവിടെ കളിച്ചാലും ഗെയിം എനിക്ക് സങ്കൽപ്പിക്കാനാവാത്ത അനുഭവങ്ങളും അവസരങ്ങളും നൽകി, ഞാൻ എപ്പോഴും എല്ലാവരോടും ഏറെ നന്ദിയുള്ളവനായിരിക്കും.ഈ ഒരു മികച്ച അവസരത്തിൽ എല്ലാ എതിരാളികൾക്ക്‌ , ഓരോ പരിശീലകർക്കും കൂടാതെ ഓരോ ഫിസിയോയ്ക്കും കൂടാതെ ഓരോ എന്റെ കൂടി പ്രവർത്തിച്ച സ്റ്റാഫ് അംഗത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും ഞാൻ കളിച്ചിടത്തെല്ലാം എനിക്ക് ലഭിച്ച വമ്പൻ പിന്തുണയിൽ ഞാൻ എക്കാലവും ഏറെ നന്ദിയുള്ളവനായിരിക്കും “ഡിവില്ലേഴ്‌സ് വൈകാരികനായി പറഞ്ഞു