സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലും വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് അതിരൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കേൾക്കേണ്ടി വരുന്നത്.വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ അടക്കം സ്റ്റാർ താരങ്ങൾ ടീമിൽ സ്ഥാനം നേടിയിട്ടും ടെസ്റ്റ് പരമ്പര തോൽവിക്ക് പിന്നാലെ ഏകദിന പരമ്പര ജയവും നഷ്ടമാക്കിയത് ഇന്ത്യൻ ടീം ആരാധകരെ അടക്കം നിരാശയിലാക്കി. നായകനായ രാഹുലിന്റെ പിഴവുകളും മിഡിൽ ഓർഡർ ബാറ്റിങ് പ്രശ്നങ്ങളും ബൗളിംഗ് നിരക്ക് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതും തോൽവിക്കുള്ള മുഖ്യ കാരണമായി മുൻ താരങ്ങൾ അടക്കം ഇന്നലെത്തെ തോൽവിക്ക് പിന്നാലെ വാദം ഉയർത്തുമ്പോൾ വ്യത്യസ്തമായ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ സൗത്താഫ്രിക്കൻ സ്പിന്നറായ ഇമ്രാൻ താഹിർ. രണ്ടാമത്തെ ഏകദിന മത്സരത്തിൽ അടക്കം അമിതമായ ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിന്റെ തോൽവിക്കുള്ള കാരണമെന്നും ഇമ്രാൻ താഹിർ വെളിപ്പെടുത്തി.
ഹോം ടീമായ സൗത്താഫ്രിക്കയെ വളരെ അധികം വിലകുറച്ച് കണ്ടതാണ് ടീം ഇന്ത്യക്ക് തിരിച്ചടിയായതെന്ന് പറഞ്ഞ ഇമ്രാൻ താഹിർ ഇത് അമിതമായിട്ടുള്ള ആത്മവിശ്വാസത്തിന്റെ പ്രശ്നമാണെന്ന് കൂടി പറഞ്ഞു. “ഞാൻ ഒരിക്കലും ഈ ഇന്ത്യൻ ടീമിനെ കുറ്റം പറയാനായി ആഗ്രഹിക്കുന്നില്ല. എങ്കിലും ഈ ഒരു സൗത്താഫ്രിക്കൻ ടീമിനെ അവരെ ഏറെ ചെറുതായി കണ്ടു.
മികച്ച ടീമായി വളർന്ന് വരുന്ന സൗത്താഫ്രിക്കയെ അവരുടെ ഹോം ഗ്രൗണ്ടിൽ എളുപ്പം തോൽപ്പിക്കാം എന്നാണ് രാഹുലും ടീം വിചാരിച്ചത്. അത് തന്നെയാണ് ഏകദിന പരമ്പര ഇങ്ങനെ നഷ്ടമാകാൻ കാരണവും ” ഇമ്രാൻ താഹിർ വിമർശിച്ചു.
” നമുക്ക് എല്ലാം അറിയാം എത്രത്തോളം മികച്ചവരാണ് ഈ ഇന്ത്യൻ ടീം എന്നത് അവർ ഇക്കഴിഞ്ഞ മൂന്ന് :നാല് വർഷ കാലമായി ലോക ക്രിക്കറ്റിലെ തന്നെ ശക്തരാണ്. അവർക്ക് ഏതൊരു ടീമിനെ തോൽപ്പിക്കാനുള്ള മികവുണ്ട്. എങ്കിലും സൗത്താഫ്രിക്കൻ ടീമിന്റെ പ്രകടനം നമുക്ക് മറക്കാൻ സാധിക്കില്ല. അവർ ഈ പരമ്പരയിൽ കളിച്ച രീതിയും ഇന്ത്യക്ക് എതിരെ അധിപത്യം കരസ്ഥമാക്കിയ രീതിയും പ്രശംസനീയമാണ് ” ഇമ്രാൻ താഹിർ വാചാലനായി.