ആ സ്പാര്‍ക്ക് എവിടെ പോയി ? കെല്‍ രാഹുലിന്‍റെ ഇന്ത്യയില്‍ അത് കാണുന്നില്ലാ

വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന അഗ്രെഷന്‍ ഇപ്പോള്‍ നഷ്ടമായി എന്ന് മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ്ങ്. സൗത്താഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം മത്സരവും നഷ്ടമായതോടെയാണ് അഭിപ്രായവുമായി മുന്‍ സെലക്ടര്‍ എത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് ഏകദിനവും ജയിച്ചു സൗത്താഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.

” ടെസ്റ്റില്‍ മാത്രമല്ലാ ഏകദിനത്തിലും ഒന്നാം ദിനം മുതല്‍ ഇന്ത്യയായിരുന്നു ഫേഫറേറ്റുകള്‍. രണ്ടാം ടെസ്റ്റ് തോറ്റത് താരങ്ങളുടെ പ്രശ്നം കൊണ്ട് മാത്രമായിരുന്നില്ലാ. വീരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി നോക്കുകയാണെങ്കില്‍ അദ്ദേഹം ഫീല്‍ഡില്‍ എനര്‍ജിറ്റിക്കാണ്. അത് താരങ്ങളിലും കാണാമായിരുന്നു. ഇപ്പോള്‍ ഇന്ത്യക്ക് ആ സ്പാര്‍ക്ക് നഷ്ടമായി. ” ശരണ്‍ദീപ് പറഞ്ഞു.

20220122 191949

287 എന്ന ശക്തമായ ടോട്ടല്‍ ഉയര്‍ത്തിയെങ്കിലും  സൗത്താഫ്രിക്ക അനായാസം ചേസ് ചെയ്തിരുന്നു. സൗത്താഫ്രിക്ക ചാംപ്യന്‍മാരെപ്പോലെയാണ് കളിച്ചത് എന്നാണ് മുന്‍ താരം വിശേഷിപ്പിച്ചത്. മത്സരത്തില്‍ വെങ്കടേഷ് അയ്യറുടെ ബാറ്റിംഗ് സ്ഥാനത്തേപ്പറ്റി വിമര്‍ശിച്ചു.

images 2022 01 19T221607.168

ഐപിഎല്ലില്‍ ഓപ്പണിംഗ് സ്ഥാനത്ത് കളിച്ച വെങ്കടേഷ് അയ്യര്‍ സൗത്താഫ്രിക്കന്‍ പരമ്പരയില്‍ മധ്യനിരയിലാണ് കളിച്ചത്. മധ്യനിരയില്‍ കളിക്കുന്നതുകൊണ്ട് ഫീല്‍ഡ് ഓപ്പണായതിനാല്‍ താരം ബുദ്ധിമുട്ടുയാണെന്ന് ശരണ്‍ദീപ് കണ്ടെത്തി.

അടുത്ത മത്സരത്തിലും തോല്‍വി നേരിടാതിരിക്കാന്‍ ബൂംറയേയും ഷാമിയേയും ഒരുമിച്ചു വിശ്രമം അനുവദിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കി. ഇവരില്‍ ഒരാള്‍ക്ക് പകരം പ്രസീദ്ദ് കൃഷ്ണയേയും അശ്വിനു പകരം ആക്ഷര്‍ പട്ടേലിനെയും ഉപയോഗിക്കാനും ശരണ്‍ദീപ് പറഞ്ഞു.