ഐപിൽ കളിക്കാൻ താല്പര്യം ഇല്ലാതെ സൂപ്പർ താരങ്ങൾ :ലേലത്തിൽ നിന്നും പിന്മാറിയ താരങ്ങള്‍

images 2022 01 22T153252.236

ഐപിൽ ആവേശം വീണ്ടും ഒരിക്കൽ കൂടി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ സജീവമായി കഴിഞ്ഞു. വരാനിരിക്കുന്ന ഐപിൽ സീസണിന് മുന്നോടിയായി താരലേലം നടക്കാനിരിക്കെ ടീമുകൾ എല്ലാം വിശദമായ ആലോചനകളിലാണ്. എട്ട് ടീമുകൾ ലേലത്തിന് മുന്നോടിയായി ചില താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തിയപ്പോള്‍ പുതിയ ഐപിൽ ടീമായ അഹമ്മദാബാദും ലക്ക്നൗവും മൂന്ന് സ്റ്റാർ താരങ്ങളെയാണ് ലേലത്തിന് മുൻപായി സ്‌ക്വാഡിലേക്ക് എത്തിച്ചത്.

എന്നാൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ചാണ് ചില താരങ്ങൾ വരുന്ന ഐപിഎല്ലിലെ സീസണിൽ നിന്നും പിന്മാറിയത്.മെഗാ താരാലേലത്തിന് മുന്നോടിയായി താരങ്ങൾക്ക്‌ പേര് രജിസ്റ്റർ ചെയ്യാനുള്ള സമയം അവസാനിച്ചപ്പോള്‍ ക്രിസ് ഗെയ്ൽ അടക്കം ചില താരങ്ങള്‍ വരാനിരിക്കുന്ന സീസൺ കളിക്കില്ല. സ്റ്റാർ താരങ്ങളുടെ ഈ സർപ്രൈസ് പിന്മാറ്റം ഐപിൽ ശോഭ കെടുത്തുമോ എന്നും ആരാധകർ സംശയിക്കുന്നുണ്ട്.

ഇപ്പോൾ പുറത്തുവന്ന Espn റിപ്പോർട്ട് പ്രകാരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ഈ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിന് പിന്നാലെ ക്രിസ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ തീരുമാനത്തിലേക്ക് എത്തി എന്നുള്ള സൂചനകളുണ്ടായിരുന്നു. താരം ഈ വിഷയത്തിൽ പക്ഷേ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.ഗെയ്ൽ തന്റെ ഐപിൽ കരിയറിനും ഇതോടെ അവസാനം കുറിച്ചുവെന്നാണ് സൂചന. ഐപില്ലിൽ അനേകം റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഗെയ്ൽ ഐപിൽ ക്രിക്കറ്റിൽ ഏറ്റവും അധികം സിക്സ് അടിച്ച ബാറ്റ്‌സ്മാനുമാണ്.

See also  സാള്‍ട്ടിന്‍റെ സൂപ്പര്‍ ഫിഫ്റ്റി. പിന്തുണയുമായി ക്യാപ്റ്റനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം.

ഗെയ്ൽ കൂടാതെ ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്,ഇംഗ്ലണ്ട് സ്റ്റാർ ആൾറൗണ്ടർമാരായ സാംകരൺ, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് എന്നിവരും പേര് രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തവണ രാജസ്ഥാൻ റോയൽസ് ടീം സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയ സ്റ്റാർ പേസർ ജോഫ്ര ആർച്ചറും പേര് രജിസ്റ്റർ ചെയ്തിട്ടില്ല. കൂടാതെ സൗത്താഫ്രിക്കൻ ഇതിഹാസം ഡിവില്ലേഴ്‌സ് വിരമിക്കൽ തീരുമാനത്തിൽ യാതൊരു മാറ്റം വരുത്താത്തനിൽ തന്നെ പേര് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Scroll to Top