ട്വൻ്റി ട്വൻ്റി ലോകകപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ഇനി ആ ഫോർമാറ്റിൽ കൂടുതൽ യുവ താരങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം കടുപ്പിക്കാൻ ഒരുങ്ങി ബിസിയായി. അതിൻ്റെ ഭാഗമായി ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. യുവതാരങ്ങളെയായിരുന്നു കൂടുതലും ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.
നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ദിനേശ് കാർത്തിക്, അശ്വിൻ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോൾ ഇതാ ഇവരെ ആരെയും ജനുവരിയിൽ ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തില്ല എന്ന് റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ജനുവരിയിൽ വിവാഹിതനാകുന്നതിനാൽ കെല്‍ രാഹുലും പരമ്പരക്ക് ഉണ്ടാകില്ല.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐ 20-20 ടീമിലേക്ക് ഇനി സീനിയർ താരങ്ങളെ ഉൾപ്പെടുത്തില്ല എന്ന കാര്യം അനൗദ്യോഗികമായി അറിയിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിനെ തിരഞ്ഞെടുക്കുക ഈ മാസം പുതിയതായി വരുന്ന സെലക്ഷൻ കമ്മിറ്റി ആയിരിക്കും. അടുത്ത രണ്ട് ലോകകപ്പിനുള്ള ടീമിനെ സെറ്റ് ആക്കാൻ വേണ്ടിയാണ് യുവതാരങ്ങളെ ഉൾപ്പെടുത്തി ഇപ്പോൾ തന്നെ ടീം ഉണ്ടാക്കുന്നത്.
ടീമിനെ ഇനി മുതൽ നയിക്കുക ഹർദിക് പാണ്ഡ്യ ആയിരിക്കുമെന്ന കാര്യത്തിൽ ബിസിസിഐ ധാരണയിൽ എത്തി എന്നും റിപ്പോർട്ടുകളിൽ പറയുന്നു. നായകനാകാനുള്ള മത്സരത്തിൽ രാഹുലിനെയും പന്തിനെയും ബഹുദൂരം പാണ്ഡ്യ പിന്നിലാക്കി എന്നാണ് വിലയിരുത്തൽ. എല്ലാവരുടെയും പ്രതീക്ഷ ശ്രീലങ്കയ്ക്കെതിരായ പരമ്പരക്ക് മുൻപ് നായകനായി ഹർദിക്കിനെ ഔദ്യോഗികമായി നിയമിക്കും എന്നാണ്.