വിവാദ വാര്‍ തീരുമാനം. തോറ്റത് സ്പെയിന്‍. പണി കിട്ടയത് ജര്‍മ്മനിക്ക്.

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഒരു സിനിമയിലെ ത്രിലര്‍ പോലെയാണ് കണ്ടത്. മത്സരത്തിന്‍റെ ഓരോ ഘട്ടത്തിലും ഗ്രൂപ്പിലെ 4 ടീമും പുറത്തായി.

317792563 3373674302879712 8069603036435729031 n

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ വമ്പന്‍മാരായ സ്പെയിനും ജര്‍മ്മനിയും യഥാക്രമം ജപ്പാനെതിരെയും കോസ്റ്ററിക്കകെതിരെയും ഗോളടിച്ച് മുന്നിലെത്തിയപ്പോള്‍ ഇനി ഒന്നും സംഭവിക്കാനില്ലെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടാം പകുതി തുടങ്ങിയത്.

317768791 751497739666467 4397796848101126074 n

രണ്ടാം പകുതിയുടെ തുടക്കത്തിലെ ജപ്പാന്‍ സമനില ഗോള്‍ നേടി. റിറ്റ്സു ഡോവന്‍റെ മനോഹര ഗോളിലാണ് ജപ്പാന്‍ സമനില പിടിച്ചത്. തൊട്ടു പിന്നാലെ വിവാദമായ രണ്ടാം ഗോളും അവര്‍ അടിച്ചു.

ezgif 1 cee47a3875

വിവാദപരമായൊരു തീരുമാനത്തില്‍ ഔട്ടായ പന്തിലാണ് ഓ ടനാക ജപ്പാനെ മുന്നിലെത്തിച്ച ഗോള്‍ നേടിയതെന്ന് സംശയമുയര്‍ന്നെങ്കിലും വാര്‍ ചെക്കില്‍ ജപ്പാന് ഗോള്‍ അനുവദിച്ചു.

317835045 751505362999038 2068000093170701917 n

ഈ ഗോളാണ് ജര്‍മനിക്ക് വിനയായത്. പിന്നീട് സ്പെയ്നിനെ ഗോളടിപ്പിക്കാതിരുന്ന ജപ്പാന്‍, സ്പെയിനിനെ അട്ടിമറിച്ചു. ജര്‍മ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും 4 പോയിന്‍റുമായി സ്പെയ്നിനു പിന്നില്‍ എത്താനാണ് മുന്‍ ലോക ചാംപ്യന്‍മാര്‍ക്ക് കഴിഞ്ഞത്. ആദ്യ മത്സരത്തിലെ വമ്പന്‍ വിജയത്തോടെ രണ്ടാമതായ സ്പെയിന്‍ പ്രീക്വാര്‍ട്ടറില്‍ യോഗ്യത നേടി. മരണ ഗ്രൂപ്പായ E യില്‍ നിന്നും ഗ്രൂപ്പ് ചാംപ്യന്‍മാരായി ജപ്പാനും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി