രണ്ടാം റാങ്ക് ബെല്‍ജിയം പുറത്ത്. മൊറോക്കോയും ക്രോയേഷ്യയും പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് F പോരട്ടത്തില്‍ ബെല്‍ജിയവും – ക്രോയേഷ്യയും തമ്മിലുള്ള പോരാട്ടം സമനിലയിലായി. മത്സരത്തില്‍ വിജയം കണ്ടെത്താനാവതെ ഫിഫ രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ ബെല്‍ജിയം 4 പോയിന്റോടെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ ക്രൊയേഷ്യ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. കാനഡയെ 2-1ന് തോല്‍പ്പിച്ച് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോയും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ക്രൊയേഷ്യ ഗോളിനടുത്തെത്തി. ഇവാന്‍ പെരിസിച്ചിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. 12-ാം മിനിറ്റില്‍ ബെല്‍ജിയം മുന്നേറ്റനിരക്കാരന്‍ കരാസ്‌ക്കോ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് അടിച്ച ഷോട്ട് ക്രൊയേഷ്യ കൃത്യമായി ഡിഫന്‍റ് ചെയ്തു.

ezgif 2 1c07915c1b

16-ാം മിനിറ്റില്‍ റഫറി ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കിയെങ്കിലും വാറിലൂടെ നിഷേധിച്ചു. ക്രൊയേഷ്യന്‍ താരത്തെ ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി നല്‍കിയത്. നായകന്‍ മോഡ്രിച്ച് കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനാല്‍  പെനാല്‍റ്റി നിഷേധിച്ചു.

Croatia v Belgium Group F FIFA World Cup Qatar 2022

മത്സരത്തില്‍ ബെല്‍ജിയത്തിനു വിജയിച്ചേ തീരു എന്ന നിലയില്‍ രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ബെല്‍ജിയം തുടങ്ങി. ലുക്കാക്കുവിനു ലഭിച്ച അവസരങ്ങള്‍ ഫിനിഷ് ചെയ്യാനായില്ലാ.മത്സരത്തിന്‍റെ അവസാന നിമിഷം പകരക്കാരെ ഇറങ്ങി ബെല്‍ജിയം ആക്രമണം ശക്തമാക്കി.

90ാം മിനിറ്റില്‍ ലുക്കാക്കുവിനു വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ലാ.