ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുവർണ്ണ തലമുറ എന്നൊരു നേട്ടം വിരാട് കോഹ്ലിയും ടീമും വർഷങ്ങൾ മുൻപ് തന്നെ കരസ്ഥമാക്കിയതാണ്. വിദേശ മണ്ണിലും ഇന്ത്യയിലും പരമ്പരകളും മിന്നും ജയങ്ങളും സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങൾ ഏറ്റവും വലിയ ജയം ഇപ്പോൾ നേടിയത്. റൺസ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയമാണ് കിവീസിന് എതിരെ മുംബൈയിൽ നേടിയത്.
374 റൺസ് ജയത്തിന് പിന്നാലെ ഇന്ത്യൻ ടീമും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഒരിക്കൽ കൂടി കയ്യടികൾ സ്വന്തമാക്കുകയാണ്.രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തിന് ശേഷമാണ് ഇന്ത്യൻ ടീം സർപ്രൈസ് പ്രഖ്യാപനം നടത്തിയത്.
5 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മാത്രമാണ് ഒരു ടെസ്റ്റ് മത്സരം ഇപ്പോൾ വാങ്കഡയിൽ നടന്നത്. എന്നാൽ ഈ ടെസ്റ്റ് മാത്രം ഇത്രത്തോളം മനോഹരമാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ഇപ്പോൾ സമ്മാനം പ്രഖ്യാപിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്.രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കും മുൻപ് കനത്ത മഴയാണ് സ്റ്റേഡിയത്തിൽ അടക്കം ലഭിച്ചത്. പക്ഷേ ആദ്യ ദിനത്തിലെ കേവലം ഒരു സെക്ഷൻ മാത്രമാണ് നഷ്ടമായത്. ഈ സന്തോഷം കൂടി പങ്കുവെച്ചാണ് മുംബൈയിലെ സ്റ്റേഡിയം ഗ്രൗണ്ട് സ്റ്റാഫിന് 35000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിന്റെ ഈ ഒരു സർപ്രൈസ് സമ്മാനം ക്രിക്കറ്റ് ലോകത്ത് നിന്നും കയ്യടികൾ നേടുകയാണ്.
അതേസമയം കാൻപൂർ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം മനോഹരമായി ഒരു സ്പോർട്ടിങ് വിക്കറ്റ് സൃഷ്ടിച്ച ഗ്രൗണ്ട് സ്റ്റാഫിന് എല്ലാം ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സമാനമായ സമ്മാനം നൽകിയിരുന്നു. ഇപ്പോൾ ഇതിന്റെ കൂടി ചുവടുപിടിച്ചാണ് ഇന്ത്യൻ ടീം 35000 രൂപ പാരിതോഷികം നൽകാനായി തീരുമാനം കൈകൊണ്ടത്