അന്ന് എന്നെ അടിച്ചത് ഓർമയുണ്ട് :മുൻ താരത്തിന് മറുപടി ട്വീറ്റുമായി അജാസ് പട്ടേൽ

Ajaz Patel and Sehwag

ക്രിക്കറ്റ്‌ ലോകത്ത് നിന്നും വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേടുകയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. കരുത്തരായ ന്യൂസിലാൻഡ് ടീമിനെ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ 374 റൺസിന് തോൽപ്പിച്ചാണ് വിരാട് കോഹ്ലിയും സംഘവും റെക്കോർഡ് ജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനവും നേടിയത്. ഈ ജയം ടെസ്റ്റ്‌ റാങ്കിങ്ങിൽ ഇന്ത്യൻ ടീമിനെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.

ഈ ഒരു ഇന്ത്യൻ ജയത്തിനൊപ്പം ക്രിക്കറ്റ്‌ ലോകം വാനോളം പുകഴ്ത്തുന്നത് കിവീസ് സ്റ്റാർ സ്പിന്നർ അജാസ് പട്ടേലിനെയാണ്. താരം ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്ര നേട്ടം സൃഷ്ടിച്ചിരുന്നു. കൂടാതെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ എറിഞ്ഞിട്ട അജാസ് പട്ടേൽ 14 വിക്കറ്റുകൾ ഒരു ടെസ്റ്റിൽ നേടുന്ന ആദ്യത്തെ ന്യൂസിലാൻഡ് താരമായി മാറി. ഈ നേട്ടങ്ങൾ സ്വന്തമാക്കിയ അജാസ് പട്ടേലിനെ വാനോളം പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.

രണ്ടാം ദിനം 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയ അജാസ് പട്ടേലിനെ കിവീസ് ഡ്രസ്സിംഗ് റൂമിൽ എത്തി അഭിനന്ദിച്ച ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും നായകൻ വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിന് ശേഷവും കിവീസ് സ്റ്റാർ സ്പിന്നറെ പ്രശംസിച്ചു.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

എന്നാൽ അജാസ് പട്ടേലിനെ അനുമോദിച്ച് കൊണ്ടുള്ള മുൻ ഇന്ത്യൻ താരമായ സെവാഗിന്‍റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കഴിഞ്ഞു അജാസ് പട്ടേൽ ഈ ഒരു നേട്ടം ജീവിത അവസാനം വരെ മറക്കില്ലെന്ന് പറഞ്ഞ സെവാഗ് മുംബൈയിൽ ജനിച്ച് മുംബൈയിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിനുള്ള തന്റെ അഭിനന്ദനവും നൽകി

“ക്രിക്കറ്റിൽ നേടാൻ കഴിയുന്നതായ ഏറ്റവും പ്രയാസമുള്ള റെക്കോർഡാണ്.10 വിക്കറ്റ് നേട്ടവുമായി തന്റെ ജീവിതത്തിൽ തന്നെ മറക്കാൻ കഴിയാത്തതായ ഒരു ദിവസമായി അജാസ് പട്ടേൽ മാറ്റി കഴിഞ്ഞു “സെവാഗ് ഇപ്രകാരം ട്വീറ്റ് ചെയ്തു.

എന്നാൽ സെവാഗിന്‍റെ പ്രശംസക്ക്‌ നന്ദി പറഞ്ഞ അജാസ് പട്ടേൽ മുൻപ് കൊൽക്കത്ത ഈഡൻ ഗാർഡനിൽ താൻ ഒരിക്കൽ നെറ്റ് ബൗളർ റോളിൽ സെവാഗിന് എതിരെ ബൗളിംഗ് ചെയ്ത കാര്യമാണ് മറുപടി ട്വീറ്റായി പോസ്റ്റ്‌ ചെയ്തത്.”വളരെ നന്ദിയുണ്ട് സെവാഗ്. അന്ന് എന്നെ കൊൽക്കത്ത സ്റ്റേഡിയത്തിന് വെളിയിലേക്ക് നെറ്റ്സിൽ നിന്നും അടിച്ചത് ഞാൻ ഇന്നും വളരെ രസകരമായി ഓർക്കുന്നുണ്ട് “അജാസ് പട്ടേൽ ട്വീറ്റിൽ കുറിച്ചിട്ടു .

Scroll to Top