ഫൈനലിലെ ബൗളിംഗ് നാണക്കേട് :രൂക്ഷ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ദയനീയ തോൽവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെയും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളെയും വളരെ നിരാശയിലാക്കി കഴിഞ്ഞു. തുല്യ ശക്തികളുടെ ഫൈനൽ എന്ന് വിശേഷിപ്പിക്കപെട്ട മത്സരത്തിൽ ഇന്ത്യൻ ടീം ബാറ്റിംഗിലും ബൗളിങ്ങിലും പൂർണ്ണ പരാജയമായി മാറിയപ്പോൾ കിവീസ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഐസിസി ഫൈനലിൽ ജയവും ഒപ്പം പ്രഥമ ഐസിസി ടെസ്റ്റ് ലോകകപ്പും സ്വന്തമാക്കി സതാംപ്ടണിൽ നിന്നും തലയുയർത്തിയാണ് മടങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ തോൽവിക്ക് പിന്നാലെ പലരിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചയും ഒപ്പം ബൗളിംഗ് നിര ഫോം കണ്ടെത്താത്തതുമെല്ലാം ആരാധകരിൽ വളരെ ചർച്ചയായി കഴിഞ്ഞു.

എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ ഫൈനലിലെ പ്രകടനത്തെ മോശം എന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയ മുൻ ഇന്ത്യൻ താരം റോജർ ബിന്നി ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ പേസ് ബൗളർമാരുടെ പ്രകടനം നാണക്കേടായി പോയി എന്നും വിശേഷിപ്പിച്ചു.”ഇംഗ്ലണ്ട് പിച്ചകളിൽ പന്തെറിയേണ്ട രീതി തന്നെ വളരെ പ്രധാനമാണ്.എതിരാളികൾ എങ്ങനെ നമുക്ക് എതിരെ പന്തുകൾ ഏറിഞ്ഞുവെന്നത് നോക്കണം നമ്മൾ. അവർ എല്ലാം കളിച്ചത് ഒരു ടെസ്റ്റ് മത്സരമല്ലേ. ഫൈനലിലെ പ്രകടനം ഒരു താരത്തിൽ നാണക്കേടായി പോയി “റോജർ ബിന്നി വിമർശനം കടുപ്പിച്ചു.

പുതിയ പന്തിൽ ഇന്ത്യൻ ബൗളർമാർ തുടർച്ചയായി ഓഫ്‌ സ്റ്റമ്പിന് വെളിയിൽ പന്തുകൾ എറിഞ്ഞതും റോജർ ബിന്നി വിമർശിച്ചു. “ബൗളിംഗ് നിര അവരുടെ കരുത്തിന് അനുസരിച്ചാണ് പന്തുകൾ എറിയേണ്ടത്.എന്താണ് ഇംഗ്ലണ്ടിൽ വേണ്ടത് എന്ന് ആരും തിരിച്ചറിഞ്ഞില്ല. ഓഫ്‌ സ്റ്റമ്പിന് പുറത്ത് തുടർച്ചയായി പന്ത് എറിഞ്ഞാൽ ഇംഗ്ലണ്ടിൽ ആഗ്രഹിച്ച റിസൾട്ട്‌ ലഭിക്കില്ല. ഷോർട് ബൗളുകൾ അടക്കം കിവീസ് ബാറ്റ്‌സ്മാന്മാർക്ക് അനുകൂലമായിട്ടാണ് എറിയപെട്ടത്. ഈ ഒരു ബൗളിംഗ് പ്രകടനം ഫൈനലിൽ ആരും പ്രതീക്ഷിച്ചില്ല “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി

Previous articleക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മക്ക് കൊടുക്കൂ. ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍
Next articleകോഹ്ലിയെ മാറ്റുന്നത് ക്രിക്കറ്റിനോടുള്ള തെറ്റ് :തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം