കോഹ്ലിയെ മാറ്റുന്നത് ക്രിക്കറ്റിനോടുള്ള തെറ്റ് :തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സ്റ്റാർ താരവും നായകനുമായ വിരാട് കോഹ്ലി വിമർശനങ്ങളുടെ നടുവിലാണ് ഇപ്പോൾ. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ കിവീസ് ടീമിന് എതിരായ തോൽവി വിരാട് കോഹ്ലിക്ക് എതിരായ വിമർശനമായി ഇന്ന് ക്രിക്കറ്റ്‌ ലോകത്ത് ശക്തമാവുകയാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ക്യാപ്റ്റൻ റോളിൽ നയിക്കുന്ന കോഹ്ലിക്ക് ഇതുവരെ കരിയറിൽ ഒരു പ്രധാന ഐസിസി ടൂർണമെന്റ് നായകനായി ജയിക്കുവാൻ കഴിഞ്ഞിട്ടില്ലയെന്നുള്ള വിമർശനം പല തവണ മുൻപും ഉയർന്നിട്ടുണ്ട്. ഇപ്പോൾ മുൻ ക്രിക്കറ്റ്‌ താരങ്ങൾ പലരും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയിൽ വിവിധ തരം അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ്.

നേരത്തെ മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ കോഹ്ലി ടി :20 ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് അഭിപ്രായപെട്ടത് വൻ ചർച്ചയായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ടീമിലെ മുൻ ഇതിഹാസ സ്പിന്നർ ഗ്രേയിം സ്വാൻ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് വിശദമാക്കുന്നത്. വിരാട് കോഹ്ലിയെ പോലെയൊരു ടീമിന്റെ നായകനെ മാറ്റുന്നത് ക്രിക്കറ്റിനോട് തന്നെ നമ്മൾ ചെയ്യുന്ന ക്രൂരതയാണെന്ന് സ്വാൻ അഭിപ്രായപെടുന്നു.ഇന്ത്യൻ ടീമിനെ എക്കാലത്തെയും മികച്ച ടീമാക്കി മാറ്റിയ സൂപ്പർ താരമാണ് കോഹ്ലിയെന്ന് പറഞ്ഞ സ്വാൻ അദ്ദേഹത്തെ പോലെ ഇത്ര ആത്മാർത്ഥതയുള്ള നായകനെ ആരും ആഗ്രഹിക്കുമെന്നും വിശദമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ തോൽവിക്ക് പിന്നാലെ വിരാട് കോഹ്ലിയെ ക്യാപ്റ്റൻസി റോളിൽ നിന്നും മാറ്റണമെന്ന ആവശ്യം തെറ്റാണ് എന്ന് പറഞ്ഞ സ്വാൻ അദ്ദേഹത്തെ പോലെ നൂറ്‌ ശതമാനം ആത്മാർത്ഥയുള്ള നായകനെ വാനോളം പുകഴ്ത്തി. “ഓരോ മത്സരവും കോഹ്ലി സമീപിക്കുന്നത് നൂറ്‌ ശതമാനം ആത്മാർത്ഥതയോടെയാണ്.ഒരു വിക്കറ്റ് വീഴുമ്പോയും ഓരോ സെഞ്ച്വറികൾ താരങ്ങൾ അടിക്കുമ്പോയും നമുക്ക് എല്ലാം അദേഹത്തിന്റെ മുഖത്ത് വരുന്ന വൈകാരിക ഭാവങ്ങൾ കാണുവാൻ സാധിക്കും.ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവി മതിയായ തയ്യാറെടുപ്പുകൾ ഇല്ലാത്തത് കൊണ്ടാണ്.”ഗ്രേയിം സ്വാൻ അഭിപ്രായം വിശദമാക്കി