ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മക്ക് കൊടുക്കൂ. ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍

Rohit and Virat test

ന്യൂസിലന്‍റിനെതിരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍വി നേരിട്ടത്തോടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ ക്രൂശിക്കുകയാണ്. ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയെ ഏല്‍പ്പിക്കണമെന്നാണ് ബഹുഭൂരിഭാഗം ആളുകളുടേയും ആവശ്യം. ഇപ്പോഴിതാ ഇതിനെ പറ്റി അഭിപ്രായം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസര്‍. രോഹിത് ശര്‍മ്മക്ക് ടി20 ക്യാപ്റ്റന്‍സി കൈമാറണം എന്നാണ് മുന്‍ താരം ആവശ്യപ്പെടുന്നത്.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയോട് വിയോജിപ്പ് തുടരുന്ന ടീമാണ് ഇന്ത്യ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിവിധ ഫോര്‍മാറ്റില്‍ ഓരോ ക്യാപ്റ്റന്‍മാരെ നിയോഗിച്ചട്ടുണ്ട്. എന്നാല്‍ ഇന്ത്യ, ന്യൂസിലന്‍റ്, പാക്കിസ്ഥാന്‍ ടീമുകള്‍ ഒരേ ക്യാപ്റ്റനെയാണ് എല്ലാ ഫോര്‍മാറ്റിലും വിനിയോഗിച്ചിരിക്കുന്നത്.

ഇതാദ്യമായല്ലാ രോഹിത് ശര്‍മ്മക്ക് ക്യാപ്റ്റന്‍സി നല്‍കണം എന്ന് ക്രിക്കറ്റ് പണ്ഡിതമാര്‍ പറയുന്നത്. വരുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് കോഹ്ലിയുടെ ഭാരം കുറയ്ക്കാം എന്നാണ് എല്ലാവരും കരുതന്നത്. കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച താരമാണ് രോഹിത് ശര്‍മ്മ. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ ഏഷ്യ കപ്പും നിദാഹസ് ട്രോഫിയും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ വിജയിച്ചിരുന്നു.

2013 ല്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തില്‍ എത്തിച്ചു. അഞ്ചു തവണെയാണ് രോഹിത് ശര്‍മ്മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടത്. രാജ്യാന്തര ക്രിക്കറ്റില്‍ 10 ഏകദിനത്തില്‍ 8 ലും വിജയത്തിലേക്ക് നയിച്ചു. 19 ടി20 യലാകട്ടെ 15 ലും രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.

Rohit Sharma and Virat Kohli

” ടി20 ക്യാപ്റ്റന്‍സി ഒരുപക്ഷേ രോഹിത് ശര്‍മ്മക്ക് നല്‍കേണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി അദ്ദേഹം നന്നായി കാര്യങ്ങള്‍ ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര തോല്‍ക്കുകയും, അതിനുശേഷം നടക്കുന്ന ലോകകപ്പ് ജയിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം ” മോണ്ടി പനേസര്‍ പറഞ്ഞു.

See also  IPL 2024 : സൂപ്പര്‍ താരം ഇത്തവണ ഐപിഎല്ലിനില്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി.

” ജേമിസണിനെപ്പോലെ ഒരാള്‍ ഇംഗ്ലണ്ടില്‍ ഇല്ലാത്തതിനാല്‍ അധികം പേടിക്കണ്ട ആവശ്യമില്ലാ. അതു മാത്രമല്ലാ ഇംഗ്ലണ്ട് ടോപ്പ് ഓഡര്‍ ബാറ്റിംഗ് അത്ര ശക്തമല്ലാ. അതിനാല്‍ ഇന്ത്യന്‍ ടീം എപ്പോഴും മത്സരത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും ” വരാനിരിക്കുന്ന ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയെക്കുറിച്ച് മോണ്ടി പനേസര്‍ പറഞ്ഞു.

Scroll to Top