ഏഷ്യ കപ്പ് വനിത ടി20 യില്‍ യു.എ.ഈ താരങ്ങള്‍ ❛ടെസ്റ്റ്❜ കളിച്ചു. ഇന്ത്യക്ക് കൂറ്റന്‍ വിജയം

വനിതകളുടെ ഏഷ്യ കപ്പ് മത്സരത്തില്‍ യു.എ.ഈ ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഈ ക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 104 റണ്‍സ് വിജയവുമായി ഇന്ത്യ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. വിജയത്തോടെ ഇന്ത്യ ഒന്നാമത് എത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന യു.ഏ.ഈ രണ്ടാം ഓവറില്‍ തന്നെ 5 ന് 3 എന്ന നിലയിലായി. ആദ്യ ഓവറില്‍ ഓപ്പണര്‍ തീര്‍ത്ത (1) റണൗട്ടായപ്പോള്‍ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുമായി രാജേശ്വരി ഗെയ്ക്വാദ് 2 വിക്കറ്റ് വീഴ്ത്തി, മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

പിന്നീട് പിടിമുറുക്കിയ ഇന്ത്യ യു.എ.ഈ താരങ്ങളെ റണ്‍ നേടാന്‍ അനുവദിച്ചില്ലാ. 50 പന്തില്‍ 29 റണ്‍സ് നേടിയ ഖുശി ശര്‍മ്മ, 54 പന്തില്‍ 30 റണ്‍ നേടിയ കവിഷ എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഹേമലതക്കാണ് മറ്റൊരു വിക്കറ്റ്

FeNwiwPacAI4kd3

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ഇന്ത്യന്‍ വനിതകള്‍ സ്കോര്‍ ചെയ്തത്. ബാറ്റിംഗ് ഓഡര്‍ വിത്യാസപ്പെടുത്തി എത്തിയ ഇന്ത്യക്ക് പിഴച്ചു എന്നു തോന്നിച്ചെങ്കിലും ദീപ്തി ശര്‍മ്മ – ജെമീമ റോഡ്രിഗസ് സംഖ്യം ഇന്ത്യയെ വമ്പന്‍ സ്കോറിലെത്തിച്ചു.

ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി. 49 പന്തില്‍ 5 ഫോറും 2 സിക്സുമായി 64 റണ്‍സാണ് ദീപ്തി ശര്‍മ്മ സ്കോര്‍ ചെയ്തത്. 45 പന്തില്‍ 11 ഫോര്‍ അടക്കം 75 റണ്ണുമായി ജെമീമ റോഡ്രിഗസ് പുറത്താകതെ നിന്നു.

Previous articleതീരുമാനം ഉടന്‍. ജസ്പ്രീത് ബുംറയുടെ പകരക്കാരന്‍ ഈ താരം
Next articleഒരു ദിവസം മുന്‍പ് കളി തോല്‍പ്പിച്ചതിനു മാപ്പ് പറഞ്ഞു. ഇന്ന് ഇന്ത്യയെ പഞ്ഞിക്കിട്ട് തകര്‍പ്പന്‍ ഫിഫ്റ്റി