ഒരു ദിവസം മുന്‍പ് കളി തോല്‍പ്പിച്ചതിനു മാപ്പ് പറഞ്ഞു. ഇന്ന് ഇന്ത്യയെ പഞ്ഞിക്കിട്ട് തകര്‍പ്പന്‍ ഫിഫ്റ്റി

ഇന്ത്യക്കെതിരെയുള്ള മൂന്നാം ടി20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട സൗത്താഫ്രിക്ക ബാറ്റിംഗിനിറങ്ങുകയായിരുന്നു. മോശം ഫോമിലുള്ള ബാവുമ പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് മാത്രമൊണ് ഉണ്ടായിരുന്നത്.

എന്നാല്‍ ക്വിന്‍റണ്‍ ഡീക്കോക്കും – റിലീ റൂസയും ചേര്‍ന്ന് സൗത്താഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സുയര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ മെല്ലെപോക്കിന്‍റെ പേരില്‍ വിമര്‍ശനം കേട്ട ഡീക്കോക്ക് ഇന്ത്യന്‍ ബൗളര്‍മാരെ നിലം തൊടീച്ചില്ലാ.

43 പന്തില്‍ 6 ഫോറും 4 സിക്സും സഹിതം 68 റണ്‍സാണ് സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്കോര്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തിലെ മാപ്പ് പറച്ചിലില്‍ നിന്നും സുന്ദരമായ ഫിഫ്റ്റിയാണ് ഡീക്കോക്ക് നേടിയത്.

ഹൈ സ്കോറിങ്ങ് ത്രില്ലര്‍ നടന്ന രണ്ടാം മത്സരത്തില്‍ 48 പന്തുകൾ നേരിട്ട ഡീക്കോക് 4 സിക്‌സും 3 ഫോറും ഉൾപ്പെടെ 69 റൺസ് മാത്രമാണ് നേടിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സൗത്താഫ്രിക്കന്‍ കീപ്പര്‍ ആദ്യം നേരിട്ട 33 പന്തിൽ വെറും 32 റൺസ് മാത്രമാണ് നേടിയത്. അവസാന 15 പന്തിൽ 37 റൺസാണ് അടിച്ചു കൂട്ടിയത്. സൗത്താഫ്രിക്ക 16 റണ്‍സിനു തോറ്റപ്പോള്‍ തുടക്കത്തിലേ മെല്ലപ്പോക്ക് തിരിച്ചടിയായിരുന്നു.

ഇതിനു പിന്നാലെയാണ് മത്സരത്തിനിടെ ഡീക്കോക്ക്, മില്ലറോട് മാപ്പ് പറഞ്ഞത്.