തീരുമാനം ഉടന്‍. ജസ്പ്രീത് ബുംറയുടെ പകരക്കാരന്‍ ഈ താരം

പരിക്ക് കാരണം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പുറത്തായത് ഇന്ത്യക്ക് കനത്ത അഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബുംറക്ക് പകരം ആര് എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബിസിസിഐ പകരക്കാരനായ താരത്തെ കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഹമ്മദ് ഷമിയാവും ജസ്പ്രീത് ബുംറയുടെ പകരക്കാരനാവുക. നിലവില്‍ ലോകകപ്പ് ടീമിലെ റിസര്‍വ് താരമാണ് ഷമി. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇതുവരെ ഇന്ത്യക്കായി ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ പേസര്‍ കളിച്ചട്ടില്ലാ.

ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയങ്കിലും കോവിഡ് ബാധിച്ചതോടെ തിരിച്ചു വരവ് വീണ്ടും വൈകി. നിലവില്‍ കോവിഡ് നെഗറ്റീവായ താരം നെറ്റ്സില്‍ കടുത്ത പരിശീലനത്തിലാണ്.

മുഹമ്മദ് സിറാജിനെ സ്റ്റാൻഡ് ബൈ താരമായും ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ പേസർ ദീപക് ചാഹർ മികച്ച പ്രകടനമാണ് നടത്തിയത് എങ്കിലും സ്റ്റാന്‍ഡ്ബൈ താരമായി തുടരും. ഭുവനേശ്വർ കുമാറിന്റെ ബാക്കപ്പായാണ് ദീപക്ക് ചഹറിനെ തിരഞ്ഞെടുത്തട്ടുള്ളത്.