സിംബാബ്‌വെ പര്യടനത്തിനു ഇന്ന് തുടക്കം. ആദ്യ ഏകദിനത്തിനുള്ള സാധ്യത ഇലവന്‍. മത്സരം എങ്ങനെ കാണാം ?

FaSfNrcXEAAGFXu 1

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക.

ഐപിഎല്ലിനു ശേഷം ഇതാദ്യമായാണ് കെല്‍ രാഹുല്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിനാല്‍ കെല്‍ രാഹുലിന്‍റെ ബാറ്റിംഗ് സ്ഥാനം ഒരു ചോദ്യ ചിഹ്നമാണ്. സ്ഥിരം പൊസിഷനായ മധ്യനിരയില്‍ നിന്നും മാറി ഓപ്പണിംഗില്‍ കളിക്കാന്‍ വാദിക്കുന്നവര്‍ ഏറെയാണ്. വരുന്ന ഏഷ്യാ കപ്പിനു മുന്നോടിയായി പരിചയം ലഭിക്കാനാണ് ഇത്. അങ്ങനെ സംഭവിച്ചാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്ലിനു താഴേക്ക് ഇറങ്ങേണ്ടി വന്നേക്കാം.

ദീപക്ക് ചഹറാണ് പരമ്പരയിലൂടെ തിരിച്ചെത്തുന്ന താരം. ഏഷ്യാ കപ്പ് സ്ക്വാഡ് റിസര്‍വ് നിരയിലാണ് ദീപക്ക് ചഹറിന്‍റെ സ്ഥാനം. മികച്ച പ്രകടനം നടത്തി സെലക്ഷനായി സെലക്ടര്‍മാരോട് വാദിക്കാനുള്ള അവസരമാണിത്. സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ ഇല്ലാത്തതിനാല്‍ റുതുരാജ് ഗെയ്ക്വാദ്, ത്രിപാഠി എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

വിക്കറ്റ് കീപ്പറായി സഞ്ചു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് സ്ക്വാഡിലുള്ളത്. മലയാളി താരം സഞ്ചു സാംസണാണ് പ്ലേയിങ്ങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത.

India Probable eleven: Shikhar Dhawan, Shubman Gill, Ruturaj Gaikwad, KL Rahul (capt), Sanju Samson(wk), Deepak Hooda, Axar Patel, Shardul Thakur/Deepak Chahar, Kuldeep Yadav, Mohammed Siraj, Prasidh Krishna/Avesh Khan

മറുവശത്ത് ബംഗ്ലാദേശിനെതിരെ വിജയവുമായാണ് സിംബാബ്വെ എത്തുന്നത്. സിക്കന്ദര്‍ റാസയാണ് ടീമിന്‍റെ കരുത്ത്. ലൂക്ക് ജോങ്വെ, റയാന്‍ ബേള്‍ എന്നിവരും ശ്രദ്ധിക്കേണ്ട താരങ്ങളാണ്. വ്യക്തിഗത കാരണങ്ങളാല്‍ മത്സരങ്ങള്‍ നഷ്ടമായ സീന്‍ വില്യംസ് ടീമിലേക്ക് തിരിച്ചെത്തി.

ഇന്ത്യന്‍ സമയം ഉച്ചക്ക് 12:45 നാണ് മത്സരം. മത്സരം സോണി സ്പോര്‍ട്ട്സ്, ദൂരദര്‍ശന്‍ ചാനലുകളില്‍ തത്സമയം കാണാം.

Scroll to Top