ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ടോസ് ഭാഗ്യം നേടി വെസ്റ്റിൻഡീസ്. നിർണായകമായ രണ്ടാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ പ്രധാനമായും ഒരു മാറ്റമാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ മത്സരത്തിൽ വലിയ രീതിയിൽ തിളങ്ങാതെ പോയ ശർദുൽ താക്കൂറിന് പകരം മുകേഷ് കുമാറിനെ ഇന്ത്യ ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. മുകേഷ് കുമാറിന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റ മത്സരമാണ് ട്രിനിഡാഡിൽ നടക്കാൻ പോകുന്നത്.
India XI: R Sharma (c), Yashasvi Jaiswal, S Gill, V Kohli, A Rahane, R Jadeja, I Kishan (wk), R Ashwin, M Kumar, Jaydev Unadkat, M Siraj
West Indies XI: K Brathwaite (c), J Blackwood, K Mckenzie, T Chanderpaul, J Holder, K Roach, K Mckenzie, J Da Silva (wk), A Athanaze, S Gabriel, A Joseph, J Warrican
പരിക്കു മൂലമാണ് ഇന്ത്യ ഷർദുൽ താക്കൂറിനെ രണ്ടാം ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തിയത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി മാറി എന്നാണ് രോഹിത് ശർമ ടോസ് സമയത്ത് പറഞ്ഞത്. “ഞങ്ങളും ഈ പിച്ചിൽ ബാറ്റിംഗ് ചെയ്യാനാണ് ആഗ്രഹിച്ചത്. വളരെ മികച്ച പിച്ചാണ് ഇത്. എന്നാൽ മത്സരം പുരോഗമിക്കുമ്പോൾ പിച്ചു കൂടുതൽ സ്ലോ ആയി മാറും. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്യാൻ സാധിച്ചാൽ സന്തോഷമുണ്ട്.”- രോഹിത് ശർമ്മ പറഞ്ഞു.
മറുവശത്ത് വെസ്റ്റിൻഡീസ് നിരയിൽ രണ്ടു മാറ്റങ്ങളാണ് ഉള്ളത്. സൂപ്പർതാരം ഷാനൻ വെസ്റ്റിൻഡീസ് ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഒപ്പം കേർക്ക് മെക്കൻസി വിൻഡിസിനായി അരങ്ങേറ്റ മത്സരം കളിക്കും. റീഫറിന് പകരക്കാരനായാണ് മേക്കൻസി ടീമിലേക്ക് എത്തുന്നത്. ആദ്യ മത്സരത്തിലെ വലിയ പരാജയത്തിൽ നിന്ന് തിരിച്ചുവരിക എന്ന് ഉദ്ദേശത്തിലാണ് വിൻഡീസ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 141 റൺസിനുമായിരുന്നു ഇന്ത്യ വിജയം കണ്ടത്. മത്സരത്തിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യക്കായി ബോളിങ്ങിൽ മികവു കാട്ടിയപ്പോൾ ബാറ്റിംഗിൽ ജെയിസ്വാളും രോഹിത് ശർമയും സെഞ്ച്വറി നേടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. രണ്ടാം മത്സരത്തിലും ഒരു ഉജ്ജ്വല വിജയം നേടി പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിന് എല്ലാത്തരത്തിലും അനുകൂലമായ അന്തരീക്ഷമാണ് ട്രിനിഡാഡിൽ കാണുന്നത്.