സേവാഗിനെയും ധോണിയേയും മറികടന്നു. റണ്‍ സ്കോറിങ്ങ് ലിസ്റ്റില്‍ രോഹിത് ഇനി അഞ്ചാമന്‍

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ മനോഹരമായ ബാറ്റിംഗാണ് രോഹിത് ശര്‍മ്മ നടത്തിയത്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ, രണ്ടാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയോടെ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചു.

364431

മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യന്തര റണ്‍സുകള്‍ നേടിയ ലിസ്റ്റില്‍ അഞ്ചാമതായി. മഹേന്ദ്ര സിംഗ് ധോണി, സേവാഗ് എന്നിവരെയാണ് രോഹിത് ശര്‍മ്മ പിന്തള്ളിയത്. 34357 റണ്‍സുമായി സച്ചിനാണ് ലിസ്റ്റില്‍ ഒന്നാമന്‍.

  • 34357 – Sachin Tendulkar
  • 25461 – Virat Kohli
  • 24208 – Rahul Dravid
  • 18575 – Sourav Ganguly
  • 17285 – Rohit Sharma*
  • 17266 – MS Dhoni
  • 17253 – Virender Sehwag

ഏകദിനത്തില്‍ 9825 റണ്‍സും ടി20യില്‍ 3853 ഉം ടെസ്റ്റില്‍ 3607 റണ്‍സുമാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.