അരങ്ങേറ്റം അവിസ്മരണീയമാക്കി യശ്വസി ജയസ്വാള്‍. തകര്‍പ്പന്‍ സെഞ്ചുറി.

വെസ്റ്റിൻഡീസിനെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി യശസ്വി ജയസ്വാൾ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ രോഹിത് ശർമയോടൊപ്പം ചേർന്ന് 200ലധികം റൺസിന്റെ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ജയിസ്വാൾ കാഴ്ചവച്ചത്. ഇതിനിടെ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറിയും ജയസ്വാൾ നേടുകയുണ്ടായി. മത്സരത്തിൽ 215 പന്തുകൾ നേരിട്ടായിരുന്നു ജയിസ്വാളിന്റെ ഈ തകർപ്പൻ സെഞ്ച്വറി പിറന്നത്. ഈ സെഞ്ചുറിയോടെ മത്സരത്തിൽ പൂർണമായും വെസ്റ്റിൻഡീസ് ടീമിനു മുകളിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്സിൽ നേടിയ 150 എന്ന സ്കോർ മറികടക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയായിരുന്നു ജയിസ്വാൾ ആദ്യ ബോൾ മുതൽ നൽകിയത്. നായകൻ രോഹിത് ശർമയ്ക്കൊപ്പം അതിസൂക്ഷ്മമായി തന്നെയാണ് ജയിസ്വാൾ ഒന്നാം ദിവസം ആരംഭിച്ചത്. ഡൊമിനിക്കയിലെ പിച്ചിന്റെ കൃത്യമായ സ്ലോനസ് ജെയിസ്വാൾ ആദ്യ സമയങ്ങളിൽ മനസ്സിലാക്കി. അതിനുശേഷമാണ് വിൻഡീസ് ബോളർമാരെ ആക്രമിക്കാൻ ജയിസ്വാൾ തുടങ്ങിയത്. ആദ്യ മത്സരം കളിക്കുന്ന ഒരു അരങ്ങേറ്റക്കാരന്റെ പതർച്ച ഇല്ലാതെയാണ് ജയിസ്വാൾ ഇന്നിംഗ്സിലൂടനീളം കളിച്ചത്.

jaiswal and rohit

വിൻഡിസിന്റെ മുഴുവൻ ബോളർമാരെയും കൃത്യമായ രീതിയിൽ പ്രതിരോധിക്കാൻ ജയിസ്വാളിന് സാധിച്ചു. മത്സരത്തിൽ 215 പന്തുകൾ നേരിട്ടായിരുന്നു ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികൾ ഉൾപ്പെട്ടു. മാത്രമല്ല അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയതോടെ ഒരുപാട് റെക്കോർഡുകളും മറികടക്കാൻ ജയിസ്വാളിന് സാധിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം തന്നെയാണ് രോഹിത് ശർമയും ജയസ്വാളും ചേർന്ന് നൽകിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിൻഡീസ് ടീമിനായി മികച്ച പ്രകടനമായിരുന്നില്ല ബാറ്റിംഗ് നിര കാഴ്ചവെച്ചത്. ഇന്ത്യയുടെ സ്പിന്നർമാർക്ക് മുൻപിൽ വെസ്റ്റിൻഡീസ് നിര തകർന്നു വീഴുകയായിരുന്നു. രവിചന്ദ്രൻ അശ്വിനും ജഡേജയും മികവ് പുലർത്തിയപ്പോൾ ഉത്തരമില്ലാതെ വലയുന്ന വിൻഡീസിനെയായിരുന്നു ആദ്യ ദിവസം കാണാൻ സാധിച്ചത്. ആദ്യ ഇന്നിംഗ്സിൽ രവിചന്ദ്രൻ അശ്വിൻ 5 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, ജഡേജ 3 വിക്കറ്റുകളുമായി പിന്തുണ നൽകി. അങ്ങനെ വിൻഡീസിന്റെ ഇന്നിങ്സ് 150 റൺസിൽ അവസാനിക്കുകയായിരുന്നു. പിന്നീടാണ് ഇന്ത്യയുടെ ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനം. എന്തായാലും വലിയൊരു ലീഡ് കണ്ടെത്തി മത്സരത്തിൽ വമ്പൻ വിജയം നേടാനാണ് ഇന്ത്യയുടെ ശ്രമം.

Previous articleഅമ്പാട്ടി റായുഡു വന്നില്ലെങ്കില്‍ എന്താ മറ്റൊരു ചെന്നൈ താരത്തെ സ്വന്തമാക്കി ടെക്സസ് സൂപ്പര്‍ കിംഗ്സ്.
Next articleതാണ്ഡവമാടി ജയിസ്വാൾ, സംഹാരം തീർത്ത് രോഹിത്.. രണ്ടാമത്തെ ദിവസവും വിൻഡീസിന് മേൽ ഇന്ത്യൻ ആധിപത്യം.