അമ്പാട്ടി റായുഡു വന്നില്ലെങ്കില്‍ എന്താ മറ്റൊരു ചെന്നൈ താരത്തെ സ്വന്തമാക്കി ടെക്സസ് സൂപ്പര്‍ കിംഗ്സ്.

rayudu and dube

ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിറിനെ സ്വന്തമാക്കി ടെക്സസ് സൂപ്പർ കിംഗ്സ്. മേജർ ലീഗ് ക്രിക്കറ്റില്‍ അമ്പാട്ടി റായിഡുവിന് കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സൂപ്പര്‍ കിംഗ്സിന്‍റെ ഈ നീക്കം.

“ഇമ്രാൻ താഹിർ വീണ്ടും മഞ്ഞ നിറത്തിൽ!” എന്ന ട്വീറ്റോടെയാണ് താഹിറിനെ സ്വന്തമാക്കിയതായി ടെക്സസ് സൂപ്പര്‍ കിംഗ്സ് അറിയിച്ചത്. മുന്‍പ് ഐപിഎല്ലില്‍ ചെന്നൈ ടീമിന്‍റെ ഭാഗമായിരുന്നു ഇമ്രാന്‍ താഹിര്‍. ഐപിഎല്ലിൽ 27 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 35 വിക്കറ്റ് വീഴ്ത്തി. 2018, 2021 സീസണുകളിൽ ചെനൈ കപ്പ് ഉയര്‍ത്തുമ്പോള്‍ താഹിർ ടീമിന്‍റെ ഭാഗമായിരുന്നു.

ഐപിഎല്‍ കൂടാതെ ഹൺഡ്രഡ്, പാകിസ്ഥാൻ സൂപ്പർ ലീഗ്, ബിഗ് ബാഷ് ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ് തുടങ്ങിയ ടൂര്‍ണമെന്‍റില്‍ ഇമ്രാന്‍ താഹിര്‍ കളിച്ചട്ടുണ്ട്.

തന്‍റെ ടി20 കരിയറിൽ, താഹിർ 378 മത്സരങ്ങളിൽ നിന്ന് 469 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇമ്രാൻ താഹിർ ടെക്‌സസ് സൂപ്പർ കിംഗ്‌സിലേക്ക് എത്തിയതോടെ ടീമിന് പരിചയസമ്പന്നനായ ഒരു വെറ്ററന്റെയും സ്പിന്നറുടെ സേവനം ലഭിച്ചിരിക്കുകയാണ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
Scroll to Top