ഹൂഡ – അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് ഫിനിഷ് ചെയ്തു. ഇന്ത്യ വിജയലക്ഷ്യം കുറിച്ചു.

india vs sri lanka 1st t20

ശ്രീലങ്കകെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. അവസാനം ആഞ്ഞടിച്ച ഹൂഡ – അക്സര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് അടിച്ച് ഗംഭീരമായാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്‌. തന്‍റെ ടി20 അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഗില്‍ തുടങ്ങിയെങ്കിലും മൂന്നാം ഓവറില്‍ തീക്ഷണ മടക്കി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവിനും (7) സഞ്ചു സാംസണിനും (5) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ.

ഇഷാന്‍ കിഷന്‍റെയൊപ്പം തുടര്‍ച്ചയായ ബൗണ്ടറികള്‍ അടിച്ച് ഹര്‍ദ്ദിക്ക് പാണ്ട്യ തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ഇരുവരുടേയും വിക്കറ്റുകള്‍ നഷ്ടമായി. 29 പന്തില്‍ 3 ഫോറും 2 സിക്സുമായി 37 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. 27 പന്തില്‍ 4 ഫോര്‍ സഹിതമാണ് ഹര്‍ദ്ദിക്ക് 29 റണ്‍സ് സ്കോര്‍ ചെയ്തത്.

അവസാന ഓവറുകളില്‍ ദീപക്ക് ഹൂഡ – അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ടാണ് ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് 35 പന്തില്‍ 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അക്സര്‍ പട്ടേല്‍ 20 പന്തില്‍ 3 ഫോറും 1 സിക്സുമായി 31 റണ്‍സ് നേടി. ദീപക്ക് ഹൂഡ 23 പന്തില്‍ 4 സിക്സും 1 ഫോറുമായി 41 റണ്‍സ് നേടി.

Scroll to Top