ടോപ്പ് 3 മിന്നി. ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറി നേടിയ വീരാട് കോഹ്ലിയാണ് ടോപ്പ് സ്കോറര്‍.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പവര്‍പ്ലേയില്‍ 62 റണ്‍സാണ് കൂട്ടിചേര്‍ത്തത്. നസീം ഷാക്കെതിരെ ഫോറും സിക്സും അടിച്ചാണ് രോഹിത് ശര്‍മ്മ തുടക്കമിട്ടത്. കഴിഞ്ഞ മത്സരങ്ങളില്‍ വിമര്‍ശനമേറ്റ രാഹുലും മോശമാക്കിയില്ലാ. നസീം ഷായെ 2 സിക്സടിച്ച രാഹുല്‍, ആക്രമിക്കാന്‍ തന്നെയാണ് എന്നൊറുപ്പിച്ചാണ് എത്തിയത്.

ആദ്യ ഓവര്‍ എറിയാനെത്തിയ റൗഫിനെ 2 സിക്സടിച്ച് ഹിറ്റ്മാന്‍ വരവേറ്റെങ്കിലും അടുത്ത ഓവറില്‍ പുറത്തായി. 16 പന്തില്‍ 3 ഫോറും 2 സിക്സും അടക്കം 28 റണ്‍സാണ് നേടിയത്. അടുത്ത ഓവറില്‍ കെല്‍ രാഹുലിനെയും (20 പന്തില്‍ 28) നഷ്ടമായി.

കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സൂര്യകുമാര്‍ യാദവവ് (13) ചെറിയ സ്കോറില്‍ പുറത്തായതോടെ പാക്കിസ്ഥാന്‍ ബോളര്‍മാര്‍ മത്സരത്തില്‍ തിരിച്ചെത്തി. 4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ നവാസിന്‍റെ മികവിലാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ നിശബ്ദമാക്കിയത്. പന്തും (14) ഹര്‍ദ്ദിക്കും (0) മടങ്ങിയതോടെ ഇന്ത്യ 131 ന് 5 എന്ന നിലയിലായി.

Fb0aWXPaIAE0Kam

എന്നാല്‍ വീരാട് കോഹ്ലിയോടൊപ്പം ദീപക്ക് ഹൂഡ എത്തിയതോടെ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് കൂടി. സിക്സിലൂടെ തന്‍റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ചുറി നേടി. 36 പന്തിലാണ് വീരാട് കോഹ്ലി ഫിഫ്റ്റി അടിച്ചത്. ദീപക്ക് ഹൂഡ (16) മടങ്ങിയെങ്കിലും ഒരറ്റത്ത് വീരാട് കോഹ്ലിയുണ്ടായിരുന്നു. റൗഫ് എറിഞ്ഞ അവസാന ഓവറില്‍ വീരാട് കോഹ്ലി റണ്ണൗട്ടായി മടങ്ങുമ്പോള്‍ 44 പന്തില്‍ 60 റണ്‍സാണ് നേടിയത്. 4 ഫോറും 1 സിക്സും അടിച്ചു.

പാക്കിസ്ഥാന്‍റെ മോശം ഫീല്‍ഡിങ്ങിലൂടെ രവി ബിഷ്ണോയി 2 ബൗണ്ടറി കണ്ടെത്തി. പാക്കിസ്ഥാനായി ഷഡബ് ഖാന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ, ഹസ്നെന്‍, റൗഫ്, നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous articleക്ലാസിക്ക് പോരാട്ടത്തില്‍ ടോസ് പാക്കിസ്ഥാന്. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍
Next articleതന്‍റെ ദിനങ്ങള്‍ തിരിച്ചെത്തുന്നു. റെക്കോഡുകളുമായി വീരാട് കോഹ്ലി. മറികടന്നത് ക്യാപ്റ്റനെയും കോച്ചിനെയും.