സൂപ്പര്‍ സണ്‍ഡേയിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ – പാക്ക് പോരാട്ടം.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ദുബായില്‍ നടന്ന ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. അന്ന് മികച്ച പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്.

പകരക്കാരനായി അക്സര്‍ പട്ടേലിനെ ഉള്‍പ്പെടുത്തിയട്ടുണ്ടെങ്കിലും ജഡേജയുടെ ബാറ്റിംഗ് മികവിനൊപ്പം എത്തുമോയെന്നത് സംശയമാണ്. കെല്‍ രാഹുലിന്‍റെ മെല്ലപ്പോക്കും ഇന്ത്യക്ക് തിരിച്ചടിയാണ്. പനി ബാധിച്ച ആവേശ് ഖാന്‍ ക്ലാസിക്ക് പോരാട്ടം കളിച്ചേക്കില്ലാ.

dk and hardik

Probable XI: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant/Dinesh Karthik, Axar Patel, Bhuvneshwar Kumar, Avesh Khan/R.Ashwin, Yuzvendra Chahal, Arshdeep Singh

മറുവശത്ത് പാക്കിസ്ഥാനും പരിക്കിന്‍റെ പിടിയില്‍ നിന്നാണ് വരുന്നത്. ഷാനവാസ് ദഹാനിക്ക് പരിക്കേറ്റതിനാല്‍ ഈ മത്സരം കളിക്കാനാവില്ലാ. ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ മോശം ഫോം പാക്കിസ്ഥാന് ആശങ്കജനകമാണ്.

pakistan

Probable XI: Babar Azam, Mohammad Rizwan, Fakhar Zaman, Iftikhar Ahmed, Khushdil Shah, Shadab Khan, Asif Ali, Mohammad Nawaz, Haris Rauf, Naseem Shah, Hasan Ali

ഇന്ത്യന്‍ സമയം രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്. തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലുകളില്‍ കാണാം

Previous articleആവേശ് ഖാന്‍ പാക്കിസ്ഥാനെതിരെ കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ദീപക്ക് ചഹര്‍ ടീമില്‍ എത്തിയേക്കാം
Next articleഒന്നും പറയാറായിട്ടില്ലാ.ഇനിയും സമയമുണ്ട്. ജഡേജയുടെ പരിക്കിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് പറയുന്നു.